ബാലസോര്‍: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച പൃഥ്വി 2 മിസൈല്‍ ഒഡീഷയിലെ ചന്ദിപ്പൂരില്‍ നിന്ന് വീണ്ടും വിജയകരമായി പരീക്ഷിച്ചു. ഭൂതല മിസൈലായ പൃഥ്വി 2ന് 350 കിലോമീറ്റര്‍ ദൂരപരിധി വരെയാണ് ആക്രമണം നടത്താന്‍ കഴിയുക.500 കിലോ മുതല്‍ ആയിരം കിലോ വരെ ഭാരമുള്ള ആയുധശേഖരം വഹിയ്ക്കാന്‍ കഴിയുന്ന മിസൈലാണിത്.
ഡി.ആര്.ഡി.ഒ വിലെ ശാസ്ത്രജ്ഞരുടെ മേല്‍നോട്ടത്തില്‍ സ്ട്രാറ്റജിക് ഫോഴ്സ് ഡിമാന്റാണ് മിസൈല്‍ പരീക്ഷണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. പൃഥ്വി 2 ന്റെ മുന്‍ പരീക്ഷണം കഴിഞ്ഞ നവംബര്‍ 26നായിരുന്നു. 2003ല്‍ തന്നെ പൃഥ്വി 2 ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമായിരുന്നു.
Discussion about this post