ശ്രീനഗർ: ഒമർ അബ്ദുള്ള ജമ്മുകശ്മീർ മുഖ്യമന്ത്രിയാകും. ശ്രീനഗറിൽ ചേർന്ന നാഷണൽ കോൺഫറൻസിന്റെ നിയമസഭാ കക്ഷി യോഗത്തിലാണ് തീരുമാനം. ഒമർ അബ്ദുള്ള നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. നാളെ ലഫ്റ്റനന്റ് ഗവർണറെ കണ്ട് സർക്കാറുണ്ടാക്കാൻ കത്ത് നൽകും.
ജമ്മുകശ്മീർ മുഖ്യമന്ത്രിയായി ഒമർ അബ്ദുള്ളയെത്തുമെന്ന് നേരത്തെ എൻസി മുതിർന്ന നേതാവ് ഫാറൂഖ് അബ്ദുള്ള അറിയിച്ചിരുന്നു. അതേസമയംകോൺഗ്രസിന് ഉപമുഖ്യമന്ത്രി സ്ഥാനം നൽകില്ലെന്ന നിലപാടിലാണ് നാഷണൽ കോൺഫറൻസ്. ഉപമുഖ്യമന്ത്രി സ്ഥാനത്തിന് പകരം നാല് മന്ത്രിമാരെ നൽകണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം. എന്നാൽ രണ്ട് മന്ത്രിസ്ഥാനവും ക്യാബിനറ്റ് പദവിയുള്ള ഡെപ്യൂട്ടി സ്പീക്കർ സ്ഥാനവും നൽകാമെന്നാണ് നാഷണൽ കോൺഫറൻസിന്റെ വാഗ്ദാനം.
Discussion about this post