ഒരു ദിവസം മൂന്ന് ജീവനക്കാര്‍ ഒന്നിച്ച് രാജിവച്ചു പോവുകയെന്നത് ഒരു സ്ഥാപനത്തിന് വലിയ തിരിച്ചടി തന്നെയാണ് സൃഷ്ടിക്കുക. നല്ല അവസരം കിട്ടിയാല്‍ ആരായാലും നിലവിലുള്ള ജോലി ഉപേക്ഷിച്ച് പുതിയ ജോലി തെരഞ്ഞെടുക്കും. അതിനാല്‍ തന്നെ പല കമ്പനികളും നോട്ടീസ് പീരിയഡിന്റെ കാലാവധി നീട്ടിയിരിക്കുകയാണ്. രണ്ടും മൂന്നും മാസം നോട്ടീസ് പീരിയഡില്‍ നിര്‍ത്തുന്ന കമ്പനികളും ഉണ്ട്.
എന്തായാലും, രാജി സമര്‍പ്പിച്ച സാഹചര്യത്തില്‍ ഒരു ബോസിന്റെ മെസ്സേജാണ് ഈ യൂസര്‍ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. അതില്‍ പറയുന്നത്, മൂന്നുപേര്‍ ഒരേ ദിവസം രാജി സമര്‍പ്പിച്ചു എന്നാണ്. രണ്ടാഴ്ചത്തെ നോട്ടീസ് പീരിഡില്‍ പ്രവേശിച്ചിരിക്കുകയാണ് ഈ ജീവനക്കാര്‍. അത് തന്നെ ഒട്ടും സന്തോഷിപ്പിക്കുന്നില്ല എന്ന് പറയുന്ന ഇദ്ദേഹം
രാജിവച്ച മൂന്നുപേര്‍ക്കും തങ്ങളുടെ സഹപ്രവര്‍ത്തകരോടോ അവരുടെ കുടുംബത്തോടെ യാതൊരു പ്രതിബദ്ധതയും ഇല്ലെന്നും ആരോപിക്കുന്നു. അങ്ങനെയുണ്ടായിരുന്നു എങ്കില്‍ ഒറ്റയടിക്ക് ഇങ്ങനെ രാജിവയ്ക്കാനുള്ള തീരുമാനം എടുക്കില്ലെന്നാണ് ബോസിന്റെ നിലപാട്
അങ്ങനെ, രാജിവച്ച ജീവനക്കാരെ വലിയ രീതിയില്‍ കുറ്റപ്പെടുത്തിക്കൊണ്ടാണ് ബോസിന്റെ മെസ്സേജ്. വളരെ പെട്ടെന്നാണ് ഈ പോസ്റ്റ് വൈറലായത്. ശരിക്കും പറഞ്ഞാല്‍ ഈ മൂന്ന് ജീവനക്കാരും രാജിവച്ച് പോകുന്നത് ഈ ബോസിന്റെ സ്വഭാവം കാരണമായിരിക്കാം എന്നാണ് പലരും പറയുന്നത്. അയാള്‍ക്ക് തന്റെയും സ്ഥാപനത്തിന്റെയും പ്രശ്‌നം മനസിലാകുന്നില്ല, പകരം രാജിവച്ചു പോയ ജീവനക്കാരുടെ തലയില്‍ കുറ്റമാരോപിക്കുകയാണ് ഇയാള്‍ എന്നും കമന്റുകളിലുണ്ട്.
Discussion about this post