ചണ്ഡീഗഢ്: കോൺഗ്രസ് ജനറൽ സെക്രട്ടറി കെസി വേണുഗോപാലിനെതിരെ ഗുരുതര ആരോപണവുമായി ഹരിയാനയിലെ മുതിർന്ന മാദ്ധ്യമപ്രവർത്തകൻ അശോക് വാങ്കഡെ. സംസ്ഥാനത്തെ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ നിശ്ചയിച്ചതിന് പിന്നിൽ ആലപ്പുഴ എംപിയും ജനറൽ സെക്രട്ടറിയുമായ കെസി വേണുഗോപാലിന്റെയും മുതിർന്ന അംഗങ്ങളുടെയും നേതൃത്വത്തിൽ കാസ്റ്റിംഗ് കൗച്ച് നടന്നുവെന്നാണ് ആരോപണം.
തിരഞ്ഞെടുപ്പിൽ പാർട്ടിയെ ശക്തിപ്പെടുത്തുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ നടത്തുന്നതിന് പകരം തന്റെ കാമുകിമാർക്ക് മത്സരിക്കാൻ ടിക്കറ്റ് നൽകുന്ന തിരക്കിലായിരുന്നു കെസി വേണുഗോപാലെന്ന് അശോക് വാങ്കഡെ ആരോപിക്കുന്നു. ഹരിയാനയിലെ ജനങ്ങൾ എന്തിന് ഒരു ജനറൽ സെക്രട്ടറിയുടെ കാമുകിയെ തിരഞ്ഞെടുക്കണം? നിങ്ങളുടെ ബന്ധം നിങ്ങളുടെ വീട്ടിൽ സൂക്ഷിക്കുകയെന്ന് അശോക് വാങ്കഡെ ആരോപിച്ചു.
വ്യാപകമായ എതിർപ്പുണ്ടായിട്ടും ഹരിയാനയിൽ ഒരു വനിതാ സ്ഥാനാർത്ഥിയെ നാമനിർദ്ദേശം ചെയ്യാൻ വേണുഗോപാൽ പ്രേരിപ്പിക്കുകയായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. എന്തുകൊണ്ടാണ് വേണുഗോപാൽ അതിന് നിർബന്ധിച്ചതെന്ന് വാങ്കഡെ ചോദിക്കുന്നു, അവളുമായുള്ള വ്യക്തിപരമായ ബന്ധം ഈ തീരുമാനത്തെ സ്വാധീനിച്ചു. പാർട്ടിയുടെ വലിയ താൽപ്പര്യങ്ങളേക്കാൾ തന്റെ സ്ത്രീ സുഹൃത്തുക്കൾക്ക് ടിക്കറ്റ് ഉറപ്പാക്കുന്നതിലാണ് വേണുഗോപാൽ കൂടുതൽ ശ്രദ്ധ ചെലുത്തിയതെന്ന് വാങ്കഡെ പറയുന്നു.സ്ഥാനാർത്ഥി ടിക്കറ്റ് വിതരണം ചെയ്തതിൽ ലൈംഗികതാത്പര്യത്തിനും മുൻതൂക്കം നൽകിയെന്നാണ് കോൺഗ്രസ് അനുകൂലി കൂടിയായ അശോക് വാങ്കഡെ ആരോപിക്കുന്നു. സംഭവത്തിൽ കോൺഗ്രസ് പ്രതികരിച്ചിട്ടില്ല. നേതാക്കളുടെ ഈ മൗനം കുറ്റ സമ്മതമാണെന്ന് ബിജെപി വക്താവ് അമിത് മാളവ്യ ആരോപിച്ചു.
Discussion about this post