തിരുവനന്തപുരം: വിയറ്റ്നാമിൽ ജോലി നൽകാമെന്ന് വാഗ്ദാനം നൽകി മലയാളികളെ കമ്പോഡിയയിലെത്തിച്ച് ചൈനക്കാർക്ക് കൈമാറാൻ ശ്രമിച്ച കേസിൽ, തിരുവനന്തപുരം സ്വദേശികൾ പിടിയിൽ. തിരുവനന്തപുരം പാങ്ങോട് സ്വദേശി സജീദ് എം ഐ, കൊല്ലം കൊട്ടിയം മുഹമ്മദ് ഷാ, കൊല്ലം ഉയമനല്ലൂർ സ്വദേശി അൻഷാദ് എന്നിവരാണ് പിടിയിലായത്. ഇടുക്കി അടിമാലി പോലീസ് മനുഷ്യക്കടത്തിന്റെ പേരിൽ ഇവരെ പിടികൂടിയത്.
വിയറ്റ്നാമിൽ പ്രതിമാസം 80,000 രൂപ ശമ്പളമുള്ള ഡിടിപി ഓപ്പറേറ്റർ ജോലി വാഗ്ദാനം ചെയ്താണ് സംഘം യുവാക്കളെ പറ്റിച്ചത്. വിസിറ്റിങ് വിസയിൽ വിയറ്റ്നാമിലെത്തിയപ്പോൾ അവിടെ വച്ച് ചൈനക്കാർക്ക് വിൽക്കുകയായിരുന്നു. തുടർന്ന് ഇവരെ കംബോഡിയയിലേക്ക് മാറ്റി.
പിടിയിലായവർക്കെതിരെ തിരുവനന്തപുരം ബാലരാമപുരം സ്റ്റേഷനിൽ അഞ്ചു പേർ കൂടെ പരാതി നൽകിയിട്ടുണ്ടെന്നാണ് ഇപ്പോൾ ലഭ്യമായ വിവരം. കൂടുതൽ പേർ തട്ടിപ്പിന് ഇരയായിട്ടുണ്ടോയെന്നും പോലീസ് സംശയിക്കുന്നുണ്ട്. ഇതിനെ തുടർന്ന് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
Discussion about this post