മുംബൈ: മഹാരാഷ്ട്ര മുൻ മന്ത്രിയും അജിത് പവാറിൻ്റെ എൻസിപി നേതാവുമായ ബാബ സിദ്ദിഖ് (66) വെടിയേറ്റു മരിച്ചു. ശനിയാഴ്ച വൈകിട്ട് മുംബൈയിൽ വച്ചായിരുന്നു സംഭവം. മൂന്ന് പേര്‍ ചേര്‍ന്ന് അദ്ദേഹത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു
വയറ്റിലും നെഞ്ചിലുമാണ് വെടിയേറ്റത്. പരിക്കേറ്റ അദ്ദേഹത്തെ ലീലാവതി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ആക്രമണവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എൻസിപി നേതാവിൻ്റെ ഓഫീസിന് സമീപമുള്ള രാം മന്ദിറിന് സമീപം രാത്രി 9.30 ഓടെയാണ് സംഭവം. ദസറയോടനുബന്ധിച്ച് പടക്കം പൊട്ടിക്കുന്നതിനിടെ ഒരു വാഹനത്തിൽ നിന്ന് മൂന്ന് പേർ വരുകയും വെടിയുതിര്‍ക്കുകയുമായിരുന്നു. സിദ്ദിഖിൻ്റെ നെഞ്ചിൽ ആണ് വെടി കൊണ്ടത്.
ബാബാ സിദ്ദിഖിൻ്റെ വാഹനത്തിൻ്റെ മുൻവശത്തെ ചില്ലുകൾ തകർത്തു. ഒന്നിലധികം തവണ അക്രമികള്‍ വെടിയുതിർത്തു സംഭവസ്ഥലത്ത് നിന്ന് മൂന്ന് ബുള്ളറ്റ് കേസിംഗുകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
Discussion about this post