ഛണ്ഡീഗഡ്: ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ് സയ്‌നിയ്‌ക്കെതിരെ വധഭീഷണി മുഴക്കിയ പ്രതി അറസ്റ്റിൽ. ജിന്ദ് സ്വദേശിയായ അജ്മിർ ആണ് അറസ്റ്റിലായത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു.
വാട്‌സ് ആപ്പ് ഗ്രൂപ്പിലൂടെ ആയിരുന്നു ഇയാൾ ഭീഷണി മുഴക്കിയത്. ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫല പ്രഖ്യാപന ദിവസം ആയിരുന്നു സംഭവം. വോട്ടെണ്ണലിൽ ബിജെപി മുന്നിട്ട് നിൽക്കുന്നതിനിടെ ഇയാൾ നയാബിനെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു.
ഗ്രൂപ്പിൽ ഉണ്ടായിരുന്ന ചിലർ ഇതിന്റെ സ്‌ക്രീൻ ഷോട്ട് സഹിതം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു. ഇതോടെ സംഭവം പുറത്തറിയുകയായിരുന്നു. ഇത് പോലീസിന്റെ ശ്രദ്ധയിലും പെട്ടും. ഇതോടെ പോലീസ് കേസ് എടുക്കുകയായിരുന്നു.സംഭവത്തിൽ പോലീസ് എഫ്‌ഐആറും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Discussion about this post