മമ്മൂട്ടിയുടെ പേരൻപ് എന്ന സിനിമയിൽ നായികാ കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ നടിയാണ് അഞ്ജലി അമീർ. സിനിമയിൽ ആദ്യമായി നായികാ കഥാപാത്രത്തെ അവതിപ്പിക്കുന്ന ട്രാൻസ്‌ജെൻഡർ കൂടിയാണ് അഞ്ജലി. സാമൂഹമാദ്ധ്യമങ്ങളിലും ഏറെ ആരാധകരുള്ള അഞ്ജലി തന്റെ ജീവിതത്തിലുണ്ടായ ദുരനുഭവങ്ങളെ കുറിച്ച് പങ്കുവക്കുകയാണ്.
ഈ ലോകത്ത് മറ്റെന്തിനേക്കാളും താൻ സ്‌നേഹിച്ച തന്റെ സുഹൃത്ത് ചതിച്ചുവെന്നും അടച്ചാക്ഷേപിച്ചെന്നും അഞ്ജി പറയുന്നു. സോഷ്യൽ മീഡിയയിൽ തന്റെ ആൺസുഹൃത്തിന്റെ ഫോട്ടോ ഉൾപ്പെടെ പങ്കുവച്ചുകൊണ്ടായിരുന്നു നടിയുടെ തുറന്നുപറച്ചിൽ.
ഈ ലോകത്ത് തനിക്ക് ഏറ്റവും ഇഷ്ടം അയാളെയാണെന്ന് അഞ്ജലി പറയുന്നു. സുഹൃത്ത് ഇല്ലാതായാൽ താനും ഇല്ലാതാവുമെന്നും എത്ര പ്രശ്‌നങ്ങൾ തങ്ങൾക്കിടയിൽ ഉണ്ടെങ്കിലും വീണ്ടും ഒരുതവണ വിളിച്ചാൽ, എല്ലാ പ്രശ്‌നങ്ങളും തീരുമെന്നും അഞ്ജലി പോസ്റ്റിൽ പറഞ്ഞു. റാസിൻ എന്ന സുഹൃത്തിന്റെ പേരു വിളിച്ചാണ് താരത്തിന്റെ പോസ്റ്റ്.
ഒരു പ്രശ്‌നം വരുമ്പോൾ തള്ളിപ്പറയുകയും അടച്ചാക്ഷേപിക്കുകയും ചെയ്യുന്ന പ്രവണത ശരിയല്ല. സ്വന്തം ജീവിതം സുരക്ഷിതമാക്കാൻ തന്നെ വലിച്ചെറിഞ്ഞ് ഓടുന്നത് നല്ലതിനല്ല. എല്ലാം ഉപേക്ഷിച്ച് പോയപ്പോഴും വീണ്ടും വന്നത് നിങ്ങൾ തന്നെയാണ്. എന്നാൽ, വീണ്ടും താൻ ചതിക്കപ്പെട്ടിരിക്കുന്നു. ഇനി വന്നാലും വിശ്വസിക്കും. അത് താൻ വിഡ്ഡിയായതുകൊണ്ടല്ല, അത്രയും താൻ ഇഷ്ടപ്പെടുന്നതുകൊണ്ടാണെന്നും അഞ്ജലി പോസ്റ്റിൽ പറയുന്നു.
Discussion about this post