മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഗ്രാമീണ കോമഡി ചിത്രങ്ങളിൽ ഒന്നാണ് ‘പെരുവണ്ണപുരത്തെ വിശേഷങ്ങൾ’. 1989-ൽ കമലിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് രഞ്ജിത്തായിരുന്നു. ആ വർഷത്തെ സൂപ്പർ ഹിറ്റിൽ ഒന്നായ ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത മോഹൻലാലിൻറെ ഗസ്റ്റ് റോൾ തന്നെ ആയിരുന്നു.
കൊച്ചു ഗ്രാമമായ പെരുവണ്ണപുരത്തേക്ക് ലൈബ്രേറിയനായി എത്തുന്ന ശിവശങ്കരൻ (ജയറാം) എന്ന യുവാവിനെ ചുറ്റിയാണ് കഥ നടക്കുന്നത്. അവിടുത്തെ പ്രമാണിമാരുടെ മകളായ കുഞ്ഞു ലക്ഷ്മിയെ (പാർവ്വതി) പ്രണയിക്കുന്നു. തുടക്കത്തിൽ ഇഷ്ടം ഇല്ലായിരുന്നു എങ്കിലും പിന്നെ കുഞ്ഞു ലക്ഷ്മിയും അയാളെ സ്നേഹിക്കുന്നു. ഇവരുടെ പ്രണയ ബന്ധത്തെ എതിർക്കുന്ന നായികയുടെ വീട്ടുകാരും ശിവശങ്കരൻ പിന്തുണക്കുന്ന നാട്ടുകാരും തമ്മിലുള്ള യുദ്ധമാണ് പിന്നെ സിനിമയിൽ നടക്കുന്നത്. ഇതിനിടയിൽ കാവുംപട്ടിലെ പരേതനായ വാമദേവക്കുറുപ്പിന്റെ അവിടുത്തെ വേലക്കാരിയിൽ നിന്ന് പിറന്ന മകനാണ് ശിവശങ്കരൻ എന്നൊരു കിംവദന്തിയും നാട്ടിലാകെ പറക്കുന്നു. ഇതോടെ ഇരുവരും തമ്മിലുള്ള വിവാഹത്തിന് കുഞ്ഞു ലക്ഷ്മിയുടെ വീട്ടുകാർ സമ്മതിക്കുന്നു. എല്ലാം നന്നായി പോകുമ്പോഴാണ് വാമദേവക്കുറുപ്പിന്റെ ജാരസന്തതിയായ അച്ചുവിന്റെ( മോഹൻലാൽ) എൻട്രി.
സിനിമയിൽ എങ്ങനെ മോഹൻലാലെത്തി എന്നത് ഒരു അഭിമുഖത്തിൽ കമൽ ഇങ്ങനെ പറഞ്ഞു:
“ഈ സിനിമയിലെ നായകനായി ഞങ്ങൾ ആദ്യം കണ്ടത് മോഹൻലാലിനെ തന്നെ ആയിരുന്നു. ഇത്തരത്തിൽ ഗ്രാമവും അവിടെ ഉള്ള ചെറിയ ചെറിയ കാര്യങ്ങളും ഒകെ കാണിക്കുന്ന പടത്തിൽ അദ്ദേഹമല്ലാതെ ഓപ്ഷൻ എനിക്ക് ഉണ്ടായില്ല. എന്നാൽ ആ സമയത്ത് അദ്ദേഹത്തിന് ഡേറ്റ് ഉണ്ടായില്ല. അപ്പോഴാണ് ഞങ്ങൾ അന്ന് പതുക്കെ സൂപ്പർ സ്റ്റാർ പദവിയിലേക്ക് കുതിക്കുന്ന ജയറാമിനെ ആലോചിച്ചത്. ജയറാം, പാർവതി ജോഡികളെ വെച്ച് സിനിമ പ്ലാൻ ചെയ്തു. ആദ്യം ബസിന്റെ പശ്ചാത്തലത്തിൽ ചെയ്യാൻ പ്ലാൻ ചെയ്ത കഥ പിന്നെ വരവേൽപ്പ് സിനിമയുമായി സാദൃശ്യം തോന്നാതിരിക്കാൻ മറ്റൊരു രീതിയിൽ മാറ്റുക ആയിരുന്നു.”
” സിനിമയിൽ ക്ലൈമാക്സിൽ ഒരു സ്റ്റാർ കാമിയോ വന്നാലേ മുമ്പോട്ടുള്ള കഥ മനോഹരമാകൂഎന്ന് അറിയാമായിരുന്നു. അതുകൊണ്ടാണ് മോഹൻലാലിനെ പരിഗണിച്ചത്. ഇത്തരത്തിൽ ഒരു ചെറിയ വേഷത്തിൽ ലാൽ അഭിനയിക്കുമോ എന്ന ആശയക്കുഴപ്പം ഉണ്ടായിരുന്നു. എന്നാൽ കഥ കേട്ട ലാലിന് അത് ഇഷ്ടമായി. പക്ഷെ സിനിമകളുടെ തിരക്കായിരുന്നു അദ്ദേഹത്തിന് അപ്പോൾ. എന്തായാലും ലാൽ വരുന്നതിന് മുമ്പുള്ള ഭാഗം വരെയുള്ള ഷൂട്ട് എല്ലാം തീർത്തിട്ട് ഞങ്ങൾ അദ്ദേഹത്തിനായി കാത്തിരുന്നു. അദ്ദേഹം വന്ന 2 ദിവസം കൊണ്ട് ഷൂട്ടെല്ലാം തീർന്നു. സിനിമ പുറത്തിറങ്ങുന്നത് വരെ മോഹൻലാലിൻറെ അതിഥി വേഷം രഹസ്യമാക്കി വെച്ചു. ലാലിൻറെ എൻട്രി സമയത്ത് തിയേറ്ററിൽ ശരിക്കും ഷോക്ക് തന്നെ ആയിരുന്നു. അതിനാൽ തന്നെ എൻട്രിക്ക് ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ ഡയലോഗിന് ആയിരുന്നു കൈയടി മുഴുവൻ”
രണ്ടാം വാരത്തെ ” പെരുവണ്ണാപുരത്തെ വിശേഷങ്ങളുമായി മോഹൻലാൽ ” എന്ന ക്യാപ്ഷനോടെയായിരുന്നു വന്നത്.













Discussion about this post