ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് തന്നെ ഒഴിവാക്കിയത് അതീവ വിഷമിപ്പിച്ചു കാര്യമാണെന്ന് മനസ്സ് തുറന്ന് ആർസിബി വിക്കറ്റ് കീപ്പർ ബാറ്റർ ജിതേഷ് ശർമ്മ. ടീം പ്രഖ്യാപനം വരുന്നതുവരെ താൻ പുറത്താകുമെന്ന കാര്യത്തെക്കുറിച്ച് യാതൊരു സൂചനയും സെലക്ടർമാരിൽ നിന്ന് ലഭിച്ചിരുന്നില്ലെന്ന് അദ്ദേഹം വെളിപ്പെടുത്തി.
വളരെ അപ്രതീക്ഷിതമായി റിങ്കു സിംഗിന്റെയും ഇഷാൻ കിഷന്റെയും തിരിച്ചുവരവും ശുഭ്മാൻ ഗില്ലിനെപ്പോലെയുള്ളവരുടെ പുറത്താകലും കണ്ട സെലക്ഷനിൽ കമ്മിറ്റി ജിതേഷിനെയും തഴയുകയായിരുന്നു. “ടീം പ്രഖ്യാപനം വരുന്നത് വരെ ഞാൻ പുറത്താകുമെന്ന് കരുതിയിരുന്നില്ല. സെലക്ടർമാരിൽ നിന്ന് മുൻകൂട്ടി ഒരു സന്ദേശവും ലഭിച്ചില്ല. ലോകകപ്പിൽ കളിക്കാനായി ഞാൻ അത്രയധികം കഠിനാധ്വാനം ചെയ്തിരുന്നു. പേര് കണ്ടില്ലപ്പോൾ ഞാൻ സ്തംഭിച്ചുപോയി. ” താരം പറഞ്ഞു.
പിന്നീട് സെലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത് അഗാർക്കർ വാർത്താസമ്മേളനത്തിൽ നൽകിയ വിശദീകരണത്തോട് താൻ യോജിക്കുന്നുവെന്ന് ജിതേഷ് പറഞ്ഞു. കോച്ചുമാരുമായും സെലക്ടർമാരുമായും സംസാരിച്ചപ്പോൾ അവരുടെ ഭാഗത്തുള്ള ന്യായങ്ങൾ ശരിയാണെന്ന് തനിക്ക് തോന്നിയതായും അദ്ദേഹം വ്യക്തമാക്കി. ആ കഠിനമായ സമയത്ത് കുടുംബത്തോടൊപ്പം സമയം ചെലവഴിച്ചതും മുൻ താരം ദിനേശ് കാർത്തിക്കുമായി സംസാരിച്ചതുമാണ് തനിക്ക് ആശ്വാസമായതെന്ന് ജിതേഷ് പറഞ്ഞു. ആ നിരാശയിൽ നിന്ന് മുന്നോട്ട് പോകാൻ കാർത്തിക് നൽകിയ ഉപദേശങ്ങൾ സഹായിച്ചു. “ഇതൊക്കെ വിധിയാണ്. നമുക്ക് ഒന്നും നിഷേധിക്കാനാവില്ല. ഫിനിഷർ എന്ന നിലയിൽ ഇനിയും അവസരങ്ങൾ വരുമെന്ന് പ്രതീക്ഷിക്കുന്നു.”













Discussion about this post