മലപ്പുറം; മദ്രസബോർഡ് പിരിച്ചുവിടാനുള്ള കേന്ദ്രബലാവകാശ കമ്മീഷനെതിരെ സമസ്ത രംഗത്ത്.കേരളത്തിലെ മദ്രസകൾക്ക് സർക്കാർ ഫണ്ട് നൽകുന്നില്ലെന്നും എന്നാൽ ഉത്തരേന്ത്യയിലെ മദ്രസകളിൽ ഫണ്ട് നൽകാറുണ്ടെന്നും സമസ്ത നേതാവ് അബ്ദുസമദ് പൂക്കോട്ടൂർ വ്യക്തമാക്കി.
ഉത്തരേന്ത്യയിലെ കുട്ടികളുടെ അവകാശ നിഷേധമാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ മദ്രസകൾക്ക് ഇത് ഇപ്പോൾ ബാധകമാകുന്നില്ല. കേരളത്തിലെ ഒരു മദ്രസയും സർക്കാരിൽ നിന്ന് സഹായം വാങ്ങിയല്ല നടത്തിപ്പോരുന്നത്. സമുദായത്തിന്റെ പണം കൊണ്ടാണ് ഇത് നടത്തിപ്പോരുന്നത്. തൊഴിലാളികൾക്ക് ക്ഷേമനിധി നൽകുന്നത് പോലെ മദ്രസ അദ്ധ്യാപകർക്ക് ക്ഷേമനിധി നൽകാറുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മതം അനുഷ്ഠിക്കണമെങ്കിൽ പഠിക്കണം, പഠിക്കണമെങ്കിൽ സ്ഥാപനം വേണം, അതിനാണ് മദ്രസ. ഉത്തരേന്ത്യയിൽ ഇപ്പോഴുണ്ടായ പ്രതിഭാസമല്ല ഈ മദ്രസകൾ. ഈ സർക്കാരും ബാലവകാശ കമ്മീഷനും വരുന്നതിന് മുമ്പ് ഇന്ത്യയിൽ നിലനിൽക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
Discussion about this post