ന്യൂഡൽഹി: മദ്രസ്സകൾക്ക് സർക്കാർ ധനസഹായം നല്കുന്നില്ലെന്ന കേരള സർക്കാരിന്റെ വാദം തെറ്റാണെന്ന് വ്യക്തമാക്കി കേന്ദ്ര ബാലാവകാശ കമ്മീഷൻ. മദ്രസ്സകൾ അടച്ചു പൂട്ടാൻ കേരള സർക്കാർ തയ്യാറായില്ലെങ്കിൽ മറ്റു വഴികൾ നോക്കേണ്ടി വരുമെന്നും ദേശീയ ബാലാവകാശ കമ്മീഷൻ ചെയർമാൻ പ്രിയങ്ക് കനൂൻഗോ വ്യക്തമാക്കി. രാജ്യത്തെ മദ്രസകൾ അടച്ചു പൂട്ടുന്നതുമായി ബന്ധപ്പെട്ട് വർഷങ്ങൾ നീണ്ട പഠനത്തിനൊടുവിലാണ് തീരുമാനത്തിലെത്തിയതെന്നും അദ്ദേഹം പറഞ്ഞ.
മദ്രസകളിലെ വിദ്യാഭ്യാസ രീതി കുട്ടികളുടെ ഭരണഘടനാവകാശങ്ങൾ ലംഘിക്കുന്നുണ്ടെന്നാണ് ദേശീയ ബാലാവകാശ കമ്മീഷൻ ഇപ്പോൾ നിലപാടെടുത്തിരിക്കുന്നത്. ഈ കാരണം വ്യക്തമാക്കി ദേശീയ ബാലാവകാശ കമ്മീഷൻ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്ക് കത്തെഴുതിയിരുന്നു. മദ്രസ ബോർഡുകൾ നിർത്തലാക്കാനും അടച്ചുപൂട്ടാനും മദ്രസകൾക്കും മദ്രസ ബോർഡുകൾക്കും ധനസഹായം നൽകുന്നത് നിർത്തലാക്കണമെന്നുമാണ് കത്തിൽ പറഞ്ഞിരിക്കുന്നത്.
എന്നാൽ ഇതിൽ സാമ്പത്തിക സഹായം മാത്രം കണക്കിലെടുത്തു കൊണ്ടാണ്, ഈ നിർദ്ദേശം കേരളത്തെ ബാധിക്കില്ലെന്ന് വിവിധ സംഘടനകൾ ഇപ്പോള് മുന്നോട്ട് വന്നിരിക്കുന്നത്. കേരളത്തിലെ മദ്രസകൾക്ക് സർക്കാർ സഹായം നൽകുന്നില്ലെന്നും എന്നാൽ ഉത്തരേന്ത്യയിലെ മദ്രസകളിൽ ഫണ്ട് നൽകാറുണ്ടെന്നും സമസ്ത നേതാവ് അബ്ദുസമദ് പൂക്കോട്ടൂർ പ്രതികരിച്ചിരുന്നു. അതെ സമയം കുട്ടികളുടെ ഭരണഘടനാവകാശങ്ങൾ ലംഘിക്കുന്നുണ്ട് എന്ന നിർദ്ദേശമാണ് പ്രാഥമികമായി പരിഗണിക്കുന്നതെങ്കിൽ, കേരളത്തിലെയും മദ്രസ്സകൾ പൂട്ടേണ്ടി വരും എന്നാണ് വിലയിരുത്തപ്പെടുന്നത്.
Discussion about this post