ജയ്പുര്‍: ഡല്‍ഹിയില്‍ നിന്ന് മോഷണം പോയ എസ് .യു.വി. രാജസ്ഥാനില്‍ നിന്ന് കണ്ടെത്തിയിരിക്കുകയാണ്. എന്നാല്‍ വാഹനത്തിനൊപ്പമുള്ള കുറിപ്പാണ് ഏവരുടെയും ശ്രദ്ധയാകര്‍ഷിക്കുന്നത്. വാഹനം മോഷ്ടിച്ചതിന് ക്ഷമ ചോദിച്ചുകൊണ്ട് വാഹനത്തിന്റെ നമ്പറടങ്ങുന്ന കുറിപ്പാണ് മോഷ്ടാവ് ഗ്ലാസിനുമുകളില്‍ ഒട്ടിച്ചു വെച്ചിരിക്കുന്നത്. അതിനൊപ്പം തന്നെ ഐ ലവ് ഇന്ത്യ എന്നൊരു കുറിപ്പും കൂടിയുണ്ട്. വാഹനം കാണുന്നവര്‍ ഉടന്‍ തന്നെ പോലീസിനെ അറിയിക്കണമെന്ന മറ്റൊരു കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.
ജയ്പുരില്‍ ബിക്കാനെര്‍ ഹൈവേയ്ക്ക് സമീപമുള്ള ഒരു ഹോട്ടലിനു സമീപമാണ് വാഹനം കണ്ടെത്തിയത്. ഡല്‍ഹിയില്‍ നിന്നും ബിക്കാനീറിലേക്ക് 450 കിലോമീറ്ററോളം ദൂരമുണ്ട്. ഏതെങ്കിലും കുറ്റകൃത്യത്തിന് ഉപയോഗിച്ച ശേഷം വാഹനം ഉപേക്ഷിച്ചതാകാമെന്നാണ് പോലീസ് കരുതുന്നത്.
സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കുന്നതിനായി ഡല്‍ഹി പോലീസ് സംഘം ബിക്കാനീറിലെത്തിയിട്ടുണ്ട്. ഡല്‍ഹി പോലീസാകും കേസ് അന്വേഷിക്കുക.
Discussion about this post