മാർവൽ കോമിക്സിന്റെ സൂപ്പർഹിറ്റ് കഥാപാത്രം സ്പൈഡർമാന്റെ സൂപ്പർഹീറോ കഴിവ് യാഥാർത്ഥ്യത്തിന്റെ വക്കിൽ. സൂപ്പർമാന്റെ ശക്തിയേറിയ ഒട്ടിപ്പിടിക്കുന്ന ചിലന്തിവല പോലുള്ള വസ്തുവാണ് നിർമ്മിക്കുന്നത്. വസ്തുക്കളിൽ ഒട്ടിപ്പിടിച്ച് അതിനെ വലിച്ചെടുക്കാൻ കഴിയുന്ന കരുത്തുറ്റ നൂലായി മാറുന്ന പശ വികസിപ്പിച്ചെടുത്തിരിക്കുകയാണ് ഇപ്പോൾ ശാസ്ത്രജ്ഞർ.ഫ്റ്റ്സ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് കൗതുകകരമായ ഈ കണ്ടുപിടുത്തത്തിന് പിന്നിൽ.സ്പൈഡർ-മാൻ കഥാപാത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് നിർമ്മാണമെന്ന് അവർ വ്യക്തമാക്കി.
ശലഭങ്ങളും ചിലന്തികളും നിർമിക്കുന്ന പട്ടിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കരുത്തുറ്റ നാരുകൾ നിർമ്മിച്ചെടുക്കാൻ ഏറെക്കാലമായി പരിശ്രമിക്കുകയായിരുന്നു ഇവർ. എന്നാൽ ഇത്രയും ഇലാസ്റ്റികതയും കാഠിന്യവും പശപശപ്പുമുള്ള കൃത്രിമ നാരുകൾ സൃഷ്ടിക്കുക വെല്ലുവിളിയായിരുന്നു. സിറിഞ്ച് പോലുള്ള ഒരു ഉപകരണത്തിൽ നിന്ന് ഇഞ്ചക്ട് ചെയ്താൽ കരുത്തുറ്റ സ്റ്റിക്കി ഫൈബറായി ഈ പശ മാറും. ഈ നാരിന് അതിൻറെ 80 ഇരട്ടി ഭാരമുള്ള വസ്തുക്കളെ ഉയർത്താനാകുമെന്ന് തെളിയിച്ചതായാണ് ഗവേഷകരുടെ അവകാശവാദം. ഈ നാരുകൾ സ്റ്റീൽ ബോൾട്ടുകൾ, മരത്തിൻറെ ചെറിയ കഷണം തുടങ്ങി നിരവധി വസ്തുക്കൾ ഉയർത്തി. എന്നിരുന്നാലും ഈ നാരിനേക്കാൾ 1000 മടങ്ങ് കരുത്ത് യഥാർത്ഥ ചിലന്തിവലയ്ക്കുണ്ട്.
അമേരിക്കൻ പ്രസാധകനും കഥാകാരനുമായ സ്റ്റാൻ ലീഡിയും ചിത്രകാരനായ സ്റ്റീവ് ഡിറ്റ്കോയും ചേർന്ന് രൂപംനൽകിയ കഥാപാത്രമാണ് സ്പൈഡർ-മാൻ, പീറ്റർ പാർക്കർ എന്നാണ് സ്പൈഡർ മാന്റെ യഥാർത്ഥ പേര്. ഒരിക്കൽ ഒരു ചിലന്തിയുടെ കടിയേൽക്കുന്നതോടെ ഹൈ സ്കൂൾ വിദ്യാർത്ഥിയായ പീറ്റർ പാർക്കർക്കറിന് ചിലന്തിയ്ക്ക്് സമാനമായ ചില അമാനുഷിക ശക്തികൾ ലഭിക്കുന്നു. പിന്നീട് അദ്ദേഹം സ്പൈഡർ-മാൻ എന്ന പേരിൽ ദുഷ്ടശക്തികൾക്കെതിരെ പോരാടുന്നു.ശത്രുക്കളെ കുരുക്കാനും പ്രതിരോധിക്കാനുമാണ് വലനെയ്യാറുള്ളത്. വലകൾ ഉപയോഗിച്ച് സ്പൈഡി സഞ്ചരിക്കാറുമുണ്ട്. ഏറ്റവും കൂടുതൽ വില്പന ഉള്ള ഒരു കാർട്ടൂൺ കഥാപാത്രമാണ് സ്പൈഡർ മാൻ എന്നു കരുതപ്പെടുന്നു.
Discussion about this post