സ്തനാർബുദത്തെ തുടർന്ന് നിലവിൽ ചികിത്സയിൽ കഴിയുകയാണ് നടി ഹിന ഖാൻ. മഹാമാരിയെ പൊരുതി തോൽപ്പിക്കാനുള്ള ശ്രമത്തിലാണ് നടി. ഇപ്പോഴിതാ നടിയുടെ കണ്ണിന്റെ ഒരു ചിത്രവും അതിനോടൊപ്പം ഇൻസ്റ്റഗ്രാമിൽ താരം കുറിച്ച വരികളും ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ്. കണ്ണിൽ അവശേഷിക്കുന്ന രണ്ട് മൂന്ന് കൺപീലികളുടെ ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത.്
തന്റെ ഇപ്പോഴത്തെ പ്രചേദനത്തിന്റെ ഉറവിടം എന്താണെന്ന് അറിയാമോ? ഒരിക്കൽ എന്റെ കണ്ണുകളെ അലങ്കരിച്ച ശക്തവും മനോഹരവുമായ ഒരു സൈന്യത്തിന്റെ ഭാഗമായിരുന്നു കൺപീലികൾ. ജനിതകപരമായി നീളമുള്ളതും മനോഹരവുമായ എന്റെ കൺപീലികൾ. ഈ ധീരനായ ഏകനായ യോദ്ധാവ് പൊരുതി അവസാനമായി എന്നോടൊപ്പം നിൽക്കുന്ന എന്റെ ഈ കൺപീലി. എന്റെ കീമോയുടെ അവസാന ചക്രത്തോട് അടുക്കുമ്പോൾ, ഈ ഒരൊറ്റ കണ്പീലി എന്റെ പ്രചോദനമാണ്..’ ഹൃദ്യമായ ചിരിക്കുന്ന ഇമോജിയോടൊപ്പം ഹിന കുറിച്ചു.
അടുത്തിടെ, കീമോതെറാപ്പിയിലെ അനുഭവങ്ങൾ താരം പങ്കുവെച്ചിരുന്നു . ചികിത്സയ്ക്ക് മുന്നോടിയായി തലമുടി മുറിക്കുന്ന ഹൃദയഭേദകമായ വീഡിയോയും ഹിന പങ്കുവെച്ചിരുന്നു. താനേ കൊഴിയുംമുമ്പേ അവ വെട്ടുകയാണെന്നാണ് അന്ന് ഹിന പറഞ്ഞിരുന്നത്.
Discussion about this post