ന്യൂയോർക്ക്: ഭൂമിയ്ക്ക് ഭീഷണിയാകുന്ന ഛിന്നഗ്രഹത്തെ ഭക്ഷണത്തിനായി ഉപയോഗിക്കാമെന്ന നിർണായക കണ്ടെത്തലുമായി ഗവേഷകർ. ദി ഇന്റർനാഷണൽ ജേണൽ ഓഫ് ആസ്‌ട്രോളജി എന്ന ജേണലിൽ ആണ് ഇതുമായി ബന്ധപ്പെട്ട പഠനം ഗവേഷകർ പുറത്തുവിട്ടത്. ബഹിരാകാശ സഞ്ചാരികളെ സംബന്ധിച്ച് ഏറെ നിർണായകമാകുന്ന ഒന്നാണ് ഈ പഠനം.
ഛിന്നഗ്രഹത്തെ ഭക്ഷണമായി ഉപയോഗിക്കാമെന്ന് കേൾക്കുമ്പോൾ കല്ലും പാറക്കഷ്ണങ്ങളുമാണോ ഇവർ ഭക്ഷിക്കുക എന്ന ചോദ്യം മനസിൽ ഉയർന്നേക്കാം. എന്നാൽ കല്ലും പാറയും അല്ല, മറിച്ച് ഛിന്നഗ്രഹത്തിൽ നിന്നുള്ള കാർബണിനെ ആണ് ഇവർ ഭക്ഷിക്കുകയെന്നും പഠനത്തിൽ പറയുന്നു. ഛിന്നഗ്രഹത്തിൽ നിന്നും വരുന്ന കാർബണിനെ ഭക്ഷ്യയോഗ്യമാക്കിയതിന് ശേഷം ആയിരിക്കും ഇവർ ഭക്ഷിക്കുക. ഇനി മുതൽ ബഹിരാകാശ യാത്രികർക്ക് ബഹിരാകാശത്തേയ്ക്ക് പോകുമ്പോൾ ഡ്രൈഫുഡുകളുടെ ആവശ്യമില്ല.
അടുത്തിടെ അമേരിക്കൻ പ്രതിരോധ വകുപ്പ് അടുത്തിടെ ഒരു പഠനം നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മിഷിഗൺ ടെക്‌നോളജിക്കൽ സർവ്വകലാശാലയാണ് ഇതുമായി ബന്ധപ്പെട്ട പഠനം നടത്തിയത്. പൈറോളിസിസ് എന്ന പ്രക്രിയ വഴി പ്ലാസ്റ്റിക് മാലിന്യത്തെ ഭക്ഷണമാക്കി മാറ്റുന്നതിനെ കുറിച്ചായിരുന്നു പ്രതിരോധവകുപ്പിന്റെ പഠനം. പ്ലാസ്റ്റികിനെ വാതകം, ഓയിൽ, ചില രാസവസ്തുക്കൾ എന്നിവയാക്കികൊണ്ട് ആയിരുന്നു പഠനം. ഗവേഷണത്തിൽ ചില ബാക്ടീരിയകളെ ഓയിലുമായി യോജിപ്പിച്ചു. ബാക്ടീരിയകൾ ഓയിൽ ഭക്ഷിച്ചതോടെ ഭക്ഷ്യയോഗ്യമായ ഖര വസ്തുക്കൾ അവശേഷിക്കുകയായിരുന്നു. ഈ രീതിയാണ് ഛിന്നഗ്രഹത്തിന്റെ കാര്യത്തിലും പ്രാവർത്തികം ആക്കുന്നത്.
പണ്ട് വ്രിജെ യൂണിവേഴ്‌സിറ്റി ആംസ്റ്റർഡാം ഉൽക്കാത്തരികൾ കഴിക്കുന്ന സൂക്ഷ്മ ജീവികളെ കണ്ടെത്തിയിരുന്നു. ഇത് കൂടി പരിഗണിച്ചാണ് മിഷിഗൺ സർവ്വകലാശാല പഠനം നടത്തിയിരിക്കുന്നത്. കാർബണിന്റെ അളവ് നല്ല രീതിയിൽ ഉള്ള ബെന്നു ഛിന്നഗ്രഹത്തെ ബഹിരാകാശ സഞ്ചാരികൾക്ക് ഒരുപാട് കാലം ഭക്ഷിക്കാമെന്നും പഠനം പറയുന്നു.
Discussion about this post