ഡല്‍ഹി: ജെ.എന്‍.യു കേസ് പരിഗണിയ്ക്കുന്നതിനിടെ സുപ്രീം കോടതിയില്‍ നാടകീയ രംഗങ്ങള്‍. പ്രശാന്ത് ഭൂഷണെതിരെ അഭിഭാഷകന് മുദ്രാവാക്യം വിളിച്ചു. ഭീകര്‍ക്കു വേണ്ടിയാണ് പ്രശാന്ത് ഭൂഷണ് ഹാജരാകുന്നതെന്നും ആരോപിച്ചു.
വന്ദേ മാതരം വിളിച്ച ശേഷം അഭിഭാഷകന് ഓടി രക്ഷപ്പെട്ടു. ഇതേത്തുടര്‍ന്ന് കോടതി നടപടികള്‍ നിര്‍ത്തിവെച്ചു. അഭിഭാഷകനെ പിടികൂടി ഹാജരാക്കാനും കോടതി ഉത്തരവിട്ടു. പിന്നീട് അഭിഭാഷകനായ രാജീവ് യാദവ് കോടതിയില്‍ ഹാജരായി മാപ്പപേക്ഷിച്ചു. കോടതി ഇയാളെ താക്കീത് ചെയ്തു.
ഡല്‍ഹി പാടാല്യ കോടതിയ്ക്ക് മുന്നില്‍ വെച്ച് മാധ്യമപ്രവര്ത്തവര് ആക്രമിയ്ക്കപ്പെട്ട കേസിലാണ് പ്രശാന്ത് ഭൂഷണ് ഹാജരായത്. കഴിഞ്ഞ ദിവസം ഡല്‍ഹി പട്യാല കോടതിയില്‍ വെച്ച് ജെ.എന്‍.യു വിദ്യാര്‍ത്ഥികളും അഭിഭാഷകരും തമ്മില്‍ സംഘര്‍ഷം നടന്നിരുന്നു. സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിരുന്നു. ജെ.എന്‍.യു വിദ്യാര്തഥി യൂണിയന് പ്രസിഡന്റ് കനയ്യ കുമാറിന്റെ അറസ്റ്റുമായി ബന്ധപ്പെട്ടായിരുന്നു സംഘര്‍ഷം.
Discussion about this post