തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സംരക്ഷിക്കുകയാണെന്ന ആരോപണവുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ്. മുഖ്യമന്ത്രിക്കെതിരെ വിമർശനങ്ങൾ ഉയരുന്ന സമയങ്ങളിൽ പിണറായിക്കു രക്ഷപ്പെടാനുള്ള സേഫ്റ്റി വാൽവ് ഒരുക്കുകയാണ് വി ഡി സതീശൻ എന്ന് എം ടി രമേശ് പറഞ്ഞു.
മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെ അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്യുന്നതിൽ സതീശൻ ഭയപ്പെടുന്നത് എന്തിനാണ് എന്നും അദ്ദേഹം ചോദിച്ചു. തൃശ്ശൂർ പൂരം അലങ്കോലപ്പെടുത്തിയതിലും , ആർഎസ്എസ് നേതാവിനെ എം ആർ അജിത് കുമാർ കണ്ടതെല്ലാം അന്വേഷിക്കണം എന്ന് എപ്പോഴും പറയുന്ന സതീശൻ എന്തുകൊണ്ടാണ് കരിപ്പൂർ വിമാനത്താവളം വഴി സ്വർണക്കടത്തും ലഹരിക്കടത്തും ഹവാല പണമിടപാടും നടന്നുവെന്ന പി.വി.അൻവറിന്റെ ആരോപണം ഒന്നും അന്വേഷിക്കാൻ പറയാത്തത് ? . ഇതിന് പിന്നിൽ ഒന്നേയൊള്ളൂ. അന്വേഷണം നടന്നാൽ ലീഗിനും സിപിഎമ്മിനും ബുദ്ധിമുട്ടുണ്ടാക്കുമെന്ന ഉത്തമബോധ്യം ഉള്ളത് കൊണ്ട് മാത്രമാണ് എന്നും രമേശ് ഉന്നയിച്ചു.
തലതിരിഞ്ഞ പരിഷ്‌കരണങ്ങളുമായി സംസ്ഥാന സർക്കാരും ദേവസ്വം ബോർഡും അയ്യപ്പഭക്തരെ ദുരിതത്തിലാഴ്ത്തുകയാണ് എന്നും എം രമേശ് കൂട്ടിച്ചേർത്തു. സ്‌പോട് ബുക്കിങ്ങിലൂടെ ഭക്തർക്കു ദർശനം സാധ്യമാക്കണമെന്ന നിർദേശം തള്ളികളഞ്ഞ് അയ്യപ്പഭക്തരെ ദുരിതത്തിലാഴ്ത്താനുള്ള സർക്കാർ- ദേവസ്വം ബോർഡ് തീരുമാനം എന്തു വില കൊടുത്തും തടയും എന്നും അദ്ദേഹം പറഞ്ഞു. ഭക്തർക്ക് സുഗമമായ ദർശനം നടത്താൻ ബിജെപി എന്തു നടപടിയും സ്വീകരിക്കാൻ തയ്യറാണെന്നും രമേശ് കൂട്ടിച്ചേർത്തു.












Discussion about this post