തിരുവനന്തപുരം: പശുക്കൾക്ക് ഇൻഷൂറൻസ് ഏർപ്പെടുത്തുന്നതിന് ഈ വർഷം പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി. മികച്ച ഇനം കന്നുകാലികൾ ഉണ്ടാകേണ്ടത് കർഷക താത്പര്യമാണെന്ന് പറഞ്ഞമന്ത്രി കൃത്രിമ ബീദാനം നടത്തുന്ന സെമൻ സെന്ററുകളെ നിയമത്തിന് കീഴിൽ കൊണ്ടുവരുമെന്നും വ്യക്തമാക്കി.
കേരള വെറ്ററിനറി, ജന്തുശാസ്ത്ര സർവകലാശാല ഭേദഗതി ബിൽ, കേരള കന്നുകാലി പ്രജനന ബിൽ എന്നിവയുടെ ചർച്ചക്ക് നിയമസഭയിൽ മറുപടി പറയുകയായിരുന്നു മന്ത്രി.കന്നുകാലി പ്രജനനം സംബന്ധിച്ച നിയമവിരുദ്ധ നടപടികൾ ശ്രദ്ധയിൽപ്പെട്ടാൽ അതോറിറ്റിയെ സമീപിക്കാമെന്നും മന്ത്രി പറഞ്ഞു. ചർച്ചകൾക്ക് ശേഷം ബില്ലുകൾ പാസാക്കി .
Discussion about this post