ജോലിസമ്മര്‍ദ്ദത്തെത്തുടര്‍ന്ന് വലിയ ചര്‍ച്ചകള്‍ നടക്കുന്ന സാഹചര്യത്തില്‍ വിഷയത്തില്‍ തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് ലോകബാങ്ക് പ്രസിഡന്റ് ആയ അജയ് ബംഗ. വര്‍ക് ലൈഫ് ബാലന്‍സ് എന്നത് വ്യക്തി കേന്ദ്രീകൃതമായിരിക്കുന്ന ഒന്നാണെന്ന് അദ്ദേഹം പറഞ്ഞു. ഒരാള്‍ക്ക് അനിയോജ്യമായ രീതി മറ്റൊരാള്‍ക്ക് സ്വീകാര്യമായിക്കൊള്ളണമെന്നില്ല എന്ന് അദ്ദേഹം പറഞ്ഞു.
‘ചിലര്‍ക്ക് ഒരുദിവസം 12 മുതല്‍ 18 മണിക്കൂര്‍ വരെ ജോലി ചെയ്യുന്നത് സ്വീകാര്യമായിരിക്കും. എന്നാല്‍ ചിലര്‍ക്ക് ആറ് മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യുന്നത് വരെ സമ്മര്‍ദ്ദമുണ്ടാക്കിയേക്കാം,” അദ്ദേഹം പറഞ്ഞു.
വര്‍ക് ലൈഫ് ബാലന്‍സ് രണ്ട് ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് നിര്‍വചിക്കപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
”നിങ്ങള്‍ ചെയ്യുന്ന ജോലി ആസ്വദിച്ച് ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ അതില്‍ തുടര്‍ന്നിട്ട് കാര്യമില്ല. വ്യത്യസ്തമായ എന്തെങ്കിലും ജോലി ചെയ്യുന്നതാണ് നല്ലത്. അദ്ദേഹം ചോദിച്ചു. രണ്ടാമതായി ജോലിയ്ക്ക് ശേഷം സ്വന്തം കാര്യങ്ങള്‍ക്കും തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കും വേണ്ടി സമയം ചെലവഴിക്കണമെന്നും അദ്ദേഹം പറഞ്ഞു. തിരക്കുള്ള പദവിയിലിരിക്കുമ്പോഴും താന്‍ തന്റെ കുടുംബത്തിനായി സമയം കണ്ടെത്താറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ചുറ്റുമുള്ളവരെ പരിഗണിക്കാതെ മൊബൈല്‍ ഫോണുകളില്‍ നോക്കിയിരിക്കുന്ന ആളുകളുടെ സ്വഭാവത്തെയും അദ്ദേഹം വിമര്‍ശിച്ചു.
‘ചുറ്റുമുള്ളവരോടൊപ്പം സമയം ചെലവഴിക്കാന്‍ നിങ്ങള്‍ ശ്രമിക്കുന്നില്ല. പകരം ഒരു ഉപകരണത്തിനോടൊപ്പമാണ് നിങ്ങള്‍ സമയം ചെലവഴിക്കുന്നത്,” അദ്ദേഹം പറഞ്ഞു. ഇത്തരം ശീലങ്ങള്‍ക്കെല്ലാം അതിര്‍വരമ്പുകള്‍ നിശ്ചയിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ വംശജനായ അജയ് ബംഗയെ 2023 ഫെബ്രുവരിയിലാണ് ലോകബാങ്ക് പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിര്‍ദേശം ചെയ്തത്. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനാണ് അജയ് ബംഗയെ നാമനിര്‍ദേശം ചെയ്തത്.
Discussion about this post