റിയാദ്: സൗദിയിൽ സ്ത്രീകളുടെ ബ്യൂട്ടിപാർലറുകളിൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തിയതായി വിവരം. സലൂണുകളിൽ ലേസർ,ടാറ്റൂ എന്നിവ നിരോധിച്ചു. അൾട്രാവയലറ്റ് രശ്മികൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ടാനിങ് ഉപകരണങ്ങൾ, ടാറ്റൂ ഉപകരണങ്ങൾ ലേസർ സാങ്കേതികവിദ്യയും അക്യുപങ്ചറും ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഉപകരണങ്ങൾ എന്നിവയും കർശനമായി നിരോധിച്ചവയുടെ കൂട്ടത്തിലുണ്ട്.
അത്യാഹിത സാഹചര്യങ്ങളിലൊഴികെ സ്ത്രീകളുടെ സൗന്ദര്യ കേന്ദ്രങ്ങളിൽ പുരുഷന്മാർ പ്രവേശിക്കാൻ പാടില്ല. ഇത്തരം കേന്ദ്രങ്ങളിൽ പുരുഷന്മാർക്ക് സേവനങ്ങൾ നൽകില്ല. മാത്രമല്ല ‘പുരുഷന്മാർക്ക് അനുവദനീയമല്ല’ എന്ന അറിയിപ്പ് പുറത്ത് സ്ഥാപിക്കണമെന്നും അധികൃതർ അറിയിച്ചു.
ജോലി സ്ത്രീകൾക്ക് മാത്രമായി പരിമിതപ്പെടുത്തണമെന്നും തൊഴിലാളികൾക്ക് ആരോഗ്യ സർട്ടിഫിക്കറ്റും ആവശ്യമായ പ്രവർത്തനങ്ങൾക്ക് പ്രഫഷനൽ സർട്ടിഫിക്കറ്റും ലഭിക്കണമെന്നും നിയമം പറയുന്നു.
Discussion about this post