ഏഷ്യയിലെ രണ്ടാമത്തെ വലിയ കോടീശ്വരനാണ് ഗൗതം അദാനി. ശതകോടീശ്വരനായ ഗൗതം അദാനിയുടെ ആസ്തിയിൽ വളരെ പെട്ടെന്നാണ് ഒരു കുതിച്ചുചാട്ടമുണ്ടായത്. ബില്യൺ ഡോളർ ആസ്തുയുള്ള അദാനി ഗ്രൂപ്പിന്റെ ചെയർമാനായ ഗൗതം അദാനി വെറുമൊരു ഡയമണ്ട് സോർട്ടർ മാത്രമായിരുന്നു. സ്വന്തമായി എന്തെങ്കിലും ചെയ്യണമെന്ന അതിയായ ആഗ്രഹമാണ് 1988ൽ ഒരു ചരക്ക് വ്യാപാര സ്ഥാപനം തുടങ്ങന്നതിന് അദ്ദേഹത്തിന് പ്രചോദനമായത്. ഇന്നത് ഇന്ത്യയിലെ ഏറ്റവും വലിയ ഇൻഫ്രാസ്ട്രക്ച്ചർ കൂട്ടായ്മയായി വളരുകയായിരുന്നു.
കൈവച്ച മേഖലകളിലെല്ലാം നൂറ് മേനി കൊയ്യാൻ ഗൗതം അദാനിക്ക് സാധിച്ചിട്ടുണ്ട്. ഒട്ടനവധി കമ്പനികളും ഉപകമ്പനികളും ഇന്ന് 62കാരനായ ഗൗതം അദാനി കൈകാര്യം ചെയ്യുന്നുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ എയർപോർട്ട് ഓപ്പറേറ്ററാണ് അദ്ദേഹം. തുറമുഖങ്ങളുടെ കാര്യത്തിലും സ്ഥിതി മറ്റൊന്നല്ല.
ഒന്നുമല്ലായ്മയിൽ നിന്നും ഗൗതം അദാനിയെ ശത കോടീശ്വരനാക്കി മാറ്റിയത് ആറ് കമ്പനികളാണ്. അദാനിയുടെ സമ്പത്തിൽ ഭൂരിഭാഗവും വരുന്നത് ഈ ആറ് കമ്പനികളിൽ നിന്നാണ്. അദാനി എന്റർപ്രൈസസ് (75%), അദാനി പവർ(72%), അദാനി ടോടൽ ഗ്യാസ്(37%), അദാനി എനർജി സൊല്യൂഷൻസ്(73%), അദാനി പോട്‌സ്(66%), അദാനി ഗ്രീൻ എനർജി (56%) എന്നിവയാണ് അദാനിയുടെ എനർജി സോഴ്‌സുകളായ ഈ ആറ് കമ്പനികൾ. അഹമ്മദ് ആസ്ഥാനമായുള്ള ഈ ആറ് കമ്പനികളും സ്വന്തം നിലയിൽ പ്രവർത്തിക്കുന്നവയാണ്.
അദാനി ഗ്രൂപ്പിന്റെ മുൻനിര കമ്പനിയായ അദാനി ഗ്രൂപ്പ് ആണ് രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ തുറമുഖം കൈാര്യം ചെയ്യുന്നത്. 3.53 ലക്ഷം കോടി രൂപയാണ് അദാനി എന്റർപ്രൈസസിന്റെ വിപണിമൂല്യം. ലോകത്തിലെ ഏറ്റവുംവലിയ കൽക്കരി വ്യാപാരികളിൽ ഒന്നും അദാനി തന്നെയാണ്. തന്റെ സഹോദരങ്ങൾക്കൊപ്പമാണ് സാധനങ്ങൾ ഇറക്കുമതി ചെയ്യുന്നതിനും ഇറക്കുമതി ചെയ്യുന്നതിനുമായി അദാനി എന്റർപ്രൈസസ് സ്ഥാപിച്ചത്.
തന്റെ കോളേജ് പഠനം അവസാനിപ്പിച്ചാണ് ഗൗതം അദാനി മുംബൈയിൽ ഡയമണ്ട് സോർട്ടറായി മാറിയത്. വർഷങ്ങൾ ഇവിടെ ജോല ചെയ്തതിന് ശേഷം, സ്വന്തം കാലിൽ നിൽക്കാനായി തന്റെ ജന്മസ്ഥലമായ ഗുജറാത്തിലേക്ക് തിരികെ വണ്ടി കയറി. സഹോദരന്റെ പ്ലാസ്റ്റിക് ബിസിനസിനായി പിവിസി ഇറക്കുമതി ചെയ്തതോടെ, ആഗോള വ്യാപാരത്തിലേക്ക് അദാനി ആദ്യ ചുവട് വച്ചു.
ഒന്നുമില്ലായ്മയിൽ നിന്നും ലോകത്തിലെ തന്നെ കോടീശ്വരന്മാരിലൊരാളായി ഗൗതം അദാനി മാറുകയായിരുന്നു. സ്വന്തമായ ഒരു സംരഭം എന്ന സ്വപ്‌നത്തിൽ നിന്നും നിക്ഷേപകർ സ്വപ്‌നം കാണുന്ന കമ്പനികൾ എന്ന ലക്ഷ്യത്തിലേക്കുള്ള കുതിച്ചുചാട്ടം എല്ലാവരെയും അത്ഭുതപ്പെടുത്തുന്നതാണ്.
Discussion about this post