ന്യൂഡൽഹി: ഇന്ത്യയിലെ പുരുഷന്മാർ വിശ്വാസയോഗ്യരാണെന്ന് പുകഴ്ത്തി പ്രശസ്ത ഓസ്‌ട്രേലിയൻ പോഡ്കാസ്റ്റർ ബ്രീ സ്റ്റീലെ. ഇന്ത്യയിലെ ഡേറ്റിംഗം സംസ്‌കാരത്തെ കുറിച്ചുള്ള അനുഭവങ്ങൾ സോഷ്യൽമീഡിയയിൽ വൻ ഹിറ്റായി മാറിയിരിക്കുകയാണ്. ഇന്ത്യൻ പുരുഷന്മാരും ഓസ്‌ട്രേലിയൻ പുരുഷന്മാരും തമ്മിലുള്ള വ്യത്യാസങ്ങളും ബോളിവുഡ് സിനിമ എങ്ങനെ ഡേറ്റിംഗിനെ സ്വാധീനിക്കുന്നു എന്നും അവർ തന്റെ പോഡ്കാസ്റ്റിൽ വിശദീകരിക്കുന്നു. 2023 മുതൽ ഇന്ത്യയിൽ ഉടനീളം യാത്ര ചെയ്തതിന്റെ അനുഭവത്തിലാണ് അവർ ഇക്കാര്യം വിശദീകരിച്ചിരിക്കുന്നത്.
ഓസ്‌ട്രേലിയൻ പുരുഷന്മാർ സ്ത്രീകളെ ആകർഷിക്കാനായി തമാശകളോ പരിഹാസങ്ങളോ ഉപയോഗിക്കുകയാണ് ചെയ്യാറുള്ളത്. എന്നാൽ ഇന്ത്യൻ പുരുഷന്മാർ വ്യത്യസ്തരാണ്. അവർ നേരിട്ടും വിശ്വാസയോഗ്യമായും സമീപിക്കുന്നു. ഇന്ത്യയിൽ ആളുകൾ കാര്യങ്ങൾ വേഗത്തിൽ മുന്നോട്ട് കൊണ്ടുപോകാൻ തയ്യാറാണ്. ഇന്ത്യയിൽ ഡേറ്റിംഗ് സംസ്‌കാരം വളരെ പുതിയതാണ്. ഇത് ഇന്ത്യൻ യുവാക്കൾ പരീക്ഷണങ്ങളിലൂടെ ഡേറ്റിങ് സംസ്‌കാരം പഠിക്കുന്നതിന് കാരണമാകുന്നുവെന്നും ബ്രീ പറയുന്നു.
ഇന്ത്യയിലെ ഈ വിധത്തിലുള്ള ഡേറ്റിങ് സംസ്‌കാരത്തിൽ ബോളിവുഡ് സിനിമകൾക്ക് പങ്കുണ്ട്. സിനിമകളിൽ കണ്ട രംഗങ്ങൾ ജീവിതത്തിലേക്ക് പകർത്തുകയാണ് ഇവിടെ എല്ലാവരും. പാശ്ചാത്യ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തിയാൽ ഒരുപക്ഷേ, ഇങ്ങനെ ആകസ്മികമായി ഡേറ്റിങ് നടത്തുന്ന ആദ്യത്തെയാളുകളായിരിക്കും ഇന്ത്യയിലെ ഈ തലമുറയെന്ന് അവർ പറയുന്നു.
Discussion about this post