കൊച്ചി : ‘നടന്‍ ശ്രീനാഥ് ഭാസി ഓടിച്ചിരുന്ന വാഹനം അമിതവേഗതയിലായിരുന്നവെന്ന് പരിക്കേറ്റ ഫോര്‍ട്ട് കൊച്ചി സ്വദേശി ഫഹീം
. തലയിടിച്ച് വീണിരുന്നുവെങ്കില്‍ ഇന്ന് താന്‍ ജീവനോടെ കാണുമായിരുന്നില്ലെന്നും ഇദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ എട്ടിനാണ് ഫഹീമിനും സഹോദരന്‍ യാസിറിനും തങ്ങള്‍ സഞ്ചരിച്ച ബൈക്കില്‍ അമിതവേഗതയിലെത്തിയ കാറിടിച്ചത്. തുടര്‍ന്നു നടന്ന അന്വേഷണത്തില്‍ അപകടം വരുത്തിവച്ച് കാര്‍ നടന്‍ ശ്രീനാഥ് ഭാസിയുടേതാണെന്ന് കണ്ടെത്തി.
ഇതിനെത്തുടര്‍ന്ന് ശ്രീനാഥ് ഭാസിക്കെതിരേ സെന്‍ട്രല്‍ പോലീസ് കേസെടുത്ത് അറസ്റ്റ് ചെയ്ത് വിട്ടയക്കുകയും ചെയ്തു. കാറില്‍ ശ്രീനാഥ് ഭാസിക്ക് ഒപ്പമുണ്ടായിരുന്നവരെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഫഹീമിന്റെ വാക്കുകള്‍
ഒന്‍പത് മണിയോടെ ഞാന്‍ കട അടയ്ക്കും. വീട്ടിലേക്ക് ഇറങ്ങുന്ന വഴി കൊച്ചിന്‍ കോര്‍പറേഷന്‍ ഓഫീസിന് മുന്നില്‍ വച്ചാണ് അമിതമായ വേഗത്തില്‍ റോങ്ങ് സൈഡ് വന്ന കാറിടിച്ചിടുന്നത്. കാര്‍ നിര്‍ത്താതെ പോയി. നാട്ടുകൊരെല്ലാം ഓടിക്കൂടിയാണ് പിടിച്ചെഴുന്നേല്‍പ്പിക്കുന്നത്. ഇടിച്ച കാറിന്റെ മിററും മറ്റും നാട്ടുകാരിലൊരാളാണ് എന്നെ ഏല്‍പ്പിക്കുന്നത്. ബെന്‍സ് കാറിന്റെ ഭാഗമായിരുന്നു അത്.
അന്വേഷണത്തിലാണ് നടന്‍ ശ്രീനാഥ് ഭാസിയുടെ കാറാണ് അതെന്ന് തിരിച്ചറിയുന്നത്. എനിക്ക് കയ്യിലും കാലിലും നിറയെ പരിക്കുണ്ടായിരുന്നു. കാലിന് പൊട്ടല്‍ സംഭവിച്ചു. ഏതാണ്ട് ഒരു മാസത്തോളം ഞാന്‍ കിടപ്പിലായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടും നേരിട്ടു. ലോണുകളും മറ്റും മുടങ്ങി. എനിക്കുണ്ടായ ബുദ്ധിമുട്ടുകള്‍ക്ക് നഷ്ടപരിഹാരം വേണം
Discussion about this post