കൊൽക്കത്ത : കൊൽക്കത്തയിൽ ജൂനിയർ ഡോക്ടർമാർ നടത്തുന്ന നിരഹാര സമരത്തെ പരിഹസിച്ച് മുതിർന്ന തൃണമൂൽ എം പി കല്യാൺ ബാനർജി. മരണം വരെയുള്ള നിരാഹാരം ‘ആശുപത്രി വരെയുള്ള ഉപവാസം’ ആക്കി മാറ്റുകയാണ്. പ്രതിഷേധിച്ച് ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ മാദ്ധ്യമശ്രദ്ധ ആകർഷിക്കുകയും ആശുപത്രിയിൽ പ്രവേശനം ഉറപ്പാക്കുകയുമാണ് സമരക്കാരുടെ പ്രധാന ലക്ഷ്യമെന്ന് അദ്ദേഹം പരിഹസിച്ചു.
ഈ ഡോക്ടർമാർ എന്താണ് ചെയ്യുന്നത്. ഇത് എന്ത് തരം നിരാഹാര സമരമാണ്? . ഇത് പ്രതിഷേധ വേദിയിൽനിന്ന് ആരംഭിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടാൽ അവസാനിക്കും. ഞങ്ങൾക്കറിയാവുന്ന നിരഹാര സമരം മരണത്തിലേക്കുള്ള നിരാഹരമാണ് എന്ന് കല്യാൺ ബാനർജി പറഞ്ഞു.
മാദ്ധ്യമശ്രദ്ധ നേടാൻ കാണിച്ചു കൂട്ടുന്നതാണ് ഇത് എല്ലാം. കഴിഞ്ഞ ദിവസം ഒരു ഡോക്ടർ ഉപവാസത്തിൽ പങ്കെടുക്കുന്നതും അടുത്ത ദിവസം തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുകയും ചെയ്തു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ഡോക്ടറുമാരുടെ നിരാഹര സമരം പതിനൊന്നാം ദിവസത്തേക്ക് കടന്നു . ആരോഗ്യനില വഷളായതിനെ തുടർന്ന് നാല് ജൂനിയർ ഡോക്ടർമാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കിടയിലും നിരാഹര സമരം തുടരുകയാണ്.
ആർ.ജി കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ബിരുദാനന്തര ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ നീതി ലഭിക്കുക , ആരോഗ്യ സെക്രട്ടറി എൻ എസ് നിഗമിനെ ഉടൻ പുറത്താക്കുക, ജോലിസ്ഥലത്തെ സുരക്ഷ, മറ്റ് നടപടികൾ തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ജൂനിയർ ഡോക്ടർമാരുടെ സമരം.
Discussion about this post