ഓരോരുത്തര്‍ക്കും ഓരോ ദിവസവും വ്യത്യസ്തമാണ്. ചില ദിവസങ്ങളില്‍ നല്ല ഉന്മേഷമായിരിക്കും എന്നാല്‍ ചിലപ്പോള്‍ നേരേ തിരിച്ചും. അങ്ങനെ ജോലിയൊന്നും ചെയ്യാന്‍ തോന്നാത്ത ദിവസങ്ങളില്‍ അവധിയെടുക്കാന്‍ പറ്റിയാല്‍ എങ്ങനെയുണ്ടാവും. സന്തോഷമില്ലാത്ത ദിവസം ജോലിയില്‍ നിന്ന് അവധിയെടുക്കാന്‍ ജീവനക്കാര്‍ക്ക് അവസരം നല്‍കുന്ന ഒന്നാണ് അണ്‍ഹാപ്പി ലീവ്. വര്‍ക് ലൈഫ് ബാലന്‍സുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ചൂടുപിടിക്കുന്ന ഇക്കാലത്ത് അണ്‍ഹാപ്പി ലീവുകള്‍ക്കും വലിയ പ്രാധാന്യമുണ്ട്. പല കമ്പനികളും അണ്‍ഹാപ്പി ലീവ് നല്‍കാന്‍ തയ്യാറാകുന്നുമുണ്ട്.
കോവിഡ് മഹാമാരിയുടെ വ്യാപനത്തിന് പിന്നാലെയാണ് തൊഴിലും ആളുകളുടെ മാനസികാരോഗ്യവും എന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് പ്രാധാന്യം ലഭിച്ചത്. ജീവനക്കാരുടെ ശാരീരികാരോഗ്യത്തിന് പുറമെ മാനസികാരോഗ്യത്തിനും കമ്പനികള്‍ പ്രാധാന്യം നല്‍കണമെന്ന് നിരവധി പേര്‍ വാദിച്ചു.
ഒരു സര്‍വേ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയിലെ 70 ശതമാനം തൊഴിലാളികളും തങ്ങളുടെ ജോലിയില്‍ അസംതൃപ്തരാണെന്നാണ് സൂചിപ്പിക്കുന്നത്. മോശം ജോലി സംസ്‌കാരം, വളര്‍ച്ചയ്ക്കുള്ള അവസരങ്ങളുടെ കുറവ്, വ്യക്തിപരമായ പ്രശ്നങ്ങള്‍ എന്നിവയാണ് ഈ അസംതൃപ്തിയ്ക്ക് കാരണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ചൈനയിലെ ഒരു കമ്പനി ജീവനക്കാര്‍ക്ക് അണ്‍ഹാപ്പി ലീവ് അനുവദിച്ചത് വാര്‍ത്തകളിലിടം നേടിയിരുന്നു. ഹെനാന്‍ പ്രവിശ്യയിലെ റിട്ടെയ്ല്‍ ശൃംഖലയായ പാങ് ഡോങ് ലായി എന്ന കമ്പനിയുടെ സ്ഥാപകനായ യു ഡോംഗ്ലായ് ആണ് ജീവനക്കാര്‍ക്ക് 10 ദിവസത്തെ അണ്‍ഹാപ്പി ലീവ് അനുവദിച്ചത്. ഒരു വര്‍ഷം പത്ത് ദിവസം വരെ അണ്‍ഹാപ്പി ലീവ് എടുക്കാമെന്നാണ് കമ്പനിയുടെ നയം.
Discussion about this post