പാലക്കാട് : കോൺഗ്രസിന്റെ ഇപ്പോഴത്തെ പോക്ക് തോൽവിലേക്കാണ് എന്ന് കോൺഗ്രസ് ഡിജിറ്റൽ മീഡിയ കൺവീനർ പി സരിൻ. ശരിക്ക് വേണ്ടി ഏതറ്റം വരെയും പോകുമെന്ന് അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് പാർട്ടി ഹരിയാന ആവർത്തികരുത് എന്ന മുന്നറിയിപ്പ് നൽക്കുകയും ചെയ്തു. ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പിൽ നിന്നും താൻ പുറത്തിറങ്ങിയിട്ടില്ലെന്ന് സരിൻ പറഞ്ഞു. പാർട്ടി മൂല്യങ്ങളിലുള്ള വിശ്വാസത്തിൽ കോട്ടം സംഭവിച്ചു. പാലക്കാട്ടെ യാഥാർത്ഥ്യം നേതൃത്വം തിരിച്ചറിയണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു .
പാലക്കാട്ടെ കോൺഗ്രസ് സ്ഥാനാർത്ഥിത്വം പുനഃപരിശോധിക്കണം, തിരുത്താൻ തയ്യാറാകണമെന്ന് സരിൻ ആവശ്യപ്പെട്ടു. അല്ലെങ്കിൽ പാലക്കാട് തോൽക്കുന്നത് രാഹുൽ മാങ്കൂട്ടത്തിൽ അല്ല, രാഹുൽ ഗാന്ധിയാണ്. പാർട്ടി ഉന്നത നേതൃത്വം വീണ്ടും പുനഃപരിശോധന നടത്തിയശേഷം, പ്രവർത്തകരെ പൂർണമായും ബോധിപ്പിക്കാൻ കഴിയുന്ന തരത്തിൽ തീരുമാനമെടുത്താൽ, അത് രാഹുൽ മാങ്കൂട്ടത്തിൽ ആയാലും പാർട്ടി അവിടെത്തന്നെ പകുതി ജയിക്കും. പാർട്ടിക്ക് തെറ്റുപറ്റിയെങ്കിൽ തിരുത്തണം. എല്ലാവരും കയ്യടിക്കുന്ന തീരുമാനം പാർട്ടിക്ക് എന്തുകൊണ്ട് ചെയ്യാൻ കഴിയുന്നില്ല?. ഒരു കൂട്ടം മാത്രം കൈയ്യടിച്ചാൽ പോര എന്നും സരിൻ പറഞ്ഞു.
പാർട്ടി കാണിക്കുന്ന തോന്ന്യവാസത്തിന് കൂട്ട് നിൽക്കില്ലെന്നും സരിൻ പറഞ്ഞു. തോന്ന്യവാസത്തിന് കൈയ്യടിക്കാൻ കുറെ പേർ ഉണ്ടാവും. എന്നാൽ എന്നെ അതിനെ കിട്ടില്ല. നടക്കില്ല പാർട്ടി പുനഃപരിശോധിക്കണം എന്ന് അദ്ദേഹം വീണ്ടും വീണ്ടും ആവർത്തിച്ചു.













Discussion about this post