ഇസ്ലാമാബാദ്: പാകിസ്താന്റെ മണ്ണിൽ രാജ്യത്തിന് പരോക്ഷ മുന്നറിയിപ്പുമായി വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ. ഭീകരവാദം,മതതീവ്രവാദം എന്നിവ ചെറുക്കാൻ എല്ലാ രാജ്യങ്ങൾക്കും ഉത്തരവാദിത്വമുണ്ടെന്ന് മന്ത്രി കൂട്ടിച്ചേർത്തു. ഇസ്ലാമാബാദിൽ നടക്കുന്ന ഷാങ്ഹായി സഹകരണ യോഗത്തിനിടെയാണ് മന്ത്രിയുടെ ഈ പ്രസ്താവന. അയൽരാജ്യങ്ങൾക്കിടയിൽ അവിശ്വാസത്തിൻറെ അന്തരീക്ഷം നിൽക്കുന്നത് മേഖലയ്ക്ക് ഗുണം ചെയ്യില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജ്യങ്ങളുടെ പരാമാധികാരം പരസ്പരം ലംഘിക്കരുതെന്നും ജയശങ്കർ പറഞ്ഞു. ഇന്നലെ പാകിസ്താൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫിന് അത്താഴവിരുന്നിനിടെ കൈകൊടുത്തെങ്കിലും പ്രത്യേക ചർച്ചയ്ക്ക് ഇന്ത്യ തയ്യാറായില്ല. പാകിസ്താനിൽ നടത്തിയ പ്രഭാത നടത്തത്തിൻറെ ചിത്രവും ജയശങ്കർ സോഷ്യൽമീഡിയിലൂടെ പങ്കുവച്ചു
യോഗത്തിൽ, വികസനത്തിനും വളർച്ചയ്ക്കുമുള്ള യഥാർത്ഥ പങ്കാളിത്തത്തിന്റെയും സമാധാനത്തിന്റെയും സ്ഥിരതയുടെയും പ്രാധാന്യത്തെ കുറിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഊന്നിപ്പറഞ്ഞു. തീവ്രവാദവും തീവ്രവാദവും സ്വഭാവമുള്ള അതിർത്തികൾക്കപ്പുറമുള്ള പ്രവർത്തനങ്ങൾ വ്യാപാരം, ബന്ധം എന്നിവയെ തടസ്സപ്പെടുത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
Discussion about this post