സ്വന്തം വീട് വിട്ട് വിദേശത്തും അല്ലെങ്കിൽ മറ്റ് സ്ഥലങ്ങളിലും താമസിക്കുന്ന വിദ്യാർത്ഥികളും യുവാക്കളും നേരിടുന്ന പ്രധാനപ്രശ്‌നമാണ് താമസസൗകര്യം. പലപ്പോഴും കുടുസ്സുമുറിയും വൃത്തിയില്ലാത്ത അന്തരീക്ഷവുമാണ് ബാച്ചിലേഴ്‌സിന് ലഭിക്കുന്നത്. ബാത്ത് അറ്റാച്ച്ഡ് റൂമൊക്കെ ബാച്ചിലേഴ്‌സിനെ സംബന്ധിച്ച് ആഡംബരമാണ്. കാരണം അത്രയ്ക്ക് കനത്ത വിലയാണ് അതിന് നൽകേണ്ടത് എന്നത് തന്നെ.
എല്ലാ നഗരങ്ങളിലും വീട്ടുവാടക കുതിച്ച് ഉയരുകയാണ് ഒരാൾക്ക് ഒറ്റയ്ക്ക് ചെറിയ റൂമിന് പോലും 10000 രൂപമുതൽ നൽകേണ്ടി വരുന്നു. എന്നാൽ ഇതിൽ നിന്നും വിഭിന്നമായ ഒരു കുറിപ്പ് ചർച്ചയാവുകയാണ്. വെറും 15 രൂപയാണേ്രത മനീഷ് അമൻ എന്ന എക്‌സ് ഉപയോക്താവ് വാടകയായി മാസം നൽകുന്നത്. 15 രൂപയോ 15K എന്നത് മാറിപ്പോയതാണോ എന്ന് ആളുകൾ സംശയം ചോദിച്ച് വന്നെങ്കിലും അല്ല 15 രൂപ എന്ന് തന്നെ മനീഷ് ഉറച്ച് പറയുന്നുണ്ട്. അങ്ങനെ കുടുസുമുറിയൊന്നുമല്ല മനീഷിന്റേത്. അറ്റാച്ച്ഡ് ബാത്ത്‌റൂമുള്ള ഒരൊറ്റ മുറിയിൽ മേശയും കട്ടലിലും എല്ലാമുണ്ട്. റൂമിന്റെ ചിത്രവും സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.
പശ്ചിമബംഗാളിലെ എയിംസ് കല്യണിയിലെ അവസാനവർഷ എംബിബിഎസ് വിദ്യാർത്ഥിയാണ് മനീഷ്.കോളേജ് മാനേജ്‌മെൻറ് 5.5 വർഷത്തേക്ക് 5,856 രൂപയാണ് മുറിക്ക് ഈടാക്കുന്നത്, അതിൽ 1,500 രൂപ അവസാനം റീഫണ്ട് ചെയ്യുന്നുവെന്ന് മനീഷ് വ്യക്തമാക്കുന്നു.
Discussion about this post