കഴിഞ്ഞ ദിവസമായിരുന്നു അഹാന കൃഷ്ണയുടെ ഇരുപത്തിയൊൻപതാം പിറന്നാൾ. താരത്തിന്റെ പിറന്നാൾ വൻ ആഘോഷമാക്കിയിരുന്നു. ഈ വർഷത്തെ പിറന്നാൾ അബുദാബിയിലാണ് താരം ആഘോഷിച്ചത്. എന്റെവും അടുത്ത സുഹൃത്തായ അമ്മ സിന്ധുവായിരുന്നു അഹാനയ്ക്ക് കൂട്ട്.
എന്നാൽ ഇപ്പോൾ വൈറലാവുന്നത് പിറന്നാൾ ദിനത്തിൽ താരം നടത്തിയ സാഹസിക യാത്രയാണ്. അബുദാബിയിലെ കടലിൽ ജെറ്റ് കാർ ഓടിക്കുന്ന ഫോട്ടോകളാണ്
സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിരിക്കുന്നത്. അഹാന തന്നെയാണ് ഈ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. വെള്ളത്തിൽ വാഹനമോടിക്കുന്നത് വളരെ രസകരമായിരിക്കുമെന്ന് ആരാണ് കരുതിയിരുന്നത്. എന്ന ചോദ്യത്തോടെയുള്ള ക്യാപ്ഷനോടെയാണ് അഹാന ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.
പിങ്ക് നിറത്തിലുള്ള സ്‌കേർട്ടും വൈറ്റ് സ്ലീവ് ടോപ്പും ധരിച്ചാണ് അഹാന കൃഷ്ണ ജെറ്റ് കാർ ഓടിച്ചത്. ലൈഫ് ജാക്കറ്റ് ധരിക്കാതെയാണ് അഹാന കടലിലേക്ക് ജെറ്റ് കാർ ഇറക്കിയത്. എന്നാൽ അമ്മ ലൈഫ് ജാക്കറ്റ് ധരിച്ചാണ് കാറിൽ ഇരിക്കുന്നതായി ഫോട്ടയിൽ കാണാം.
സഹോദരിമാരും സുഹൃത്തുക്കളും ആരാധകരും അങ്ങനെ നിരവധി പേരാണ് താരത്തിന് പിറന്നാൾ ആശംസകളുമായി എത്തിയത്.
Discussion about this post