മലയാള സിനിമയുടെ ഭാവനാലോകത്ത് അക്ഷരങ്ങൾ കൊണ്ട് വസന്തം തീർത്ത പ്രതിഭയായിരുന്നു ഗിരീഷ് പുത്തഞ്ചേരി. ഗിരീഷിന്റെ ഏറ്റവും വലിയ പ്രത്യേകത അദ്ദേഹത്തിന്റെ വേഗതയായിരുന്നു. സംഗീത സംവിധായകൻ ഒരു ഈണം മൂളിയാൽ, സിഗരറ്റ് പുകയ്ക്കിടയിൽ നിന്ന് മിനിറ്റുകൾക്കുള്ളിൽ അദ്ദേഹം വരികൾ കുറിച്ചിടും.
ഗിരീഷിന്റെ ഏറ്റവും വലിയ പ്രത്യേകത അദ്ദേഹത്തിന്റെ വേഗതയായിരുന്നു. സംഗീത സംവിധായകൻ ഒരു ഈണം മൂളിയാൽ, സിഗരറ്റ് പുകയ്ക്കിടയിൽ നിന്ന് മിനിറ്റുകൾക്കുള്ളിൽ അദ്ദേഹം വരികൾ കുറിച്ചിടും. അദ്ദേഹത്തിന്റെ പല അഭിമുഖങ്ങളിലും പാട്ടുകൾ എങ്ങനെയാണ് പിറന്നത് എന്ന കഥ പറഞ്ഞ് കേൾക്കുമ്പോൾ നമ്മൾ ഞെട്ടുന്നതും ആ മികവ് കണ്ടിട്ട് തന്നെയാണ്.
പിന്നെയും പിന്നെയും, ആകാശ് ദീപങ്ങൾ പോലെ ഉള്ള രണ്ട് രീതിയിൽ ഉള്ള ഭാവങ്ങൾ പകർന്ന പാട്ടൊക്കെ ഇന്നും നമ്മുടെ പ്ലേ ലിസ്റ്റുകളിൽ സേവ് ആക്കി വെച്ചിട്ടാണ് ഗിരീഷ് ഈ ലോകത്ത് നിന്ന് പോയത് എന്ന് പറയാം. ഗിരീഷ് മരിക്കുന്നതിന് മുമ്പ് ഗുരുവായൂരപ്പനെക്കുറിച്ചെഴുതിയ 8 പാട്ടുകളെക്കുറിച്ച് ഒരു അഭിമുഖത്തിൽ എംജി ശ്രീകുമാർ ഇങ്ങനെ പറഞ്ഞു.
” അദ്ദേഹം മരിക്കുന്നതിന് മുമ്പ് ഗുരുവായൂരപ്പനെക്കുറിച്ചെഴുതിയ 8 പാട്ടുകൾ പണത്തിന് വേണ്ടി ഒരാൾക്ക് വിറ്റു. ഇത് വാങ്ങിച്ച ആൾ ഗിരീഷ് മരിച്ച് ഒരു വേഷം കഴിഞ്ഞ് എന്നെ വിളിച്ചിട്ട്, ഇതുപോലെ ഗിരീഷ് എഴുതിയ 8 പാട്ടുകൾ കൈയിൽ ഉണ്ടെന്ന് പറഞ്ഞു. ആദ്യം ഞാൻ അത് വിശ്വസിച്ചില്ല. അങ്ങനെ ഒരു പാട്ടുണ്ടാക്കിയിട്ടിട്ടില്ലെന്നും ഉണ്ടാക്കിയാൽ ഞാൻ അറിയുമെന്നും പറഞ്ഞു. അയാൾ തറപ്പിച്ച് പറഞ്ഞപ്പോൾ ഗിരീഷിന്റെ കൈപ്പടയിൽ ഉള്ള പാട്ടുകൾ കേൾക്കണം എന്നായി ഞാൻ. എന്തായാലും ഞാൻ പറഞ്ഞത് പോലെ തന്നെ അയാൾ ആ പാട്ടുകളുമായി വന്നു, ഗിരീഷിന്റെ കൈപ്പട കണ്ടപ്പോൾ ഞാൻ വിശ്വസിച്ചു. അത് കണ്ടപ്പോൾ എത്ര പണം തന്നാൽ ഇത് എനിക്ക് തരുമെന്ന് ഞാൻ ചോദിച്ചു, അയാൾ ചോദിച്ച പണം ചോദിച്ച് ഞാൻ അത് വാങ്ങി. ശേഷം ഞാൻ തന്നെ പാടി, ഞാൻ തന്നെ സംഗീതം ചെയ്ത് ആ പാട്ടുകൾ പുറത്തിറക്കി. എല്ലാം നല്ല പാട്ടുകൾ.”
വളരെ നേരത്തെ തന്നെ അദ്ദേഹം വിടവാങ്ങിയെങ്കിലും, അദ്ദേഹം ബാക്കിവെച്ച ആയിരക്കണക്കിന് ഗാനങ്ങൾ ഇന്നും മലയാളിയുടെ ചുണ്ടിലുണ്ട് എന്ന് പറയാം.













Discussion about this post