കോട്ടയം : 25 ഗ്രാം മാത്രം ഭാരമുള്ള ലോകത്തിലെ തന്നെ ഏറ്റവും ചെറിയ വാഷിംഗ് മെഷീൻ ഇനി നമ്മുടെ കേരളത്തിന് സ്വന്തമാണ്. മലയാളിയായ എഞ്ചിനീയറിങ് വിദ്യാർത്ഥിയാണ് ഈ കുഞ്ഞൻ വാഷിംഗ് മെഷീന്റെ സ്രഷ്ടാവ്. കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി കോളജിലെ ഇലക്ട്രോണിക്‌സ് വിഭാഗം വിദ്യാര്‍ഥിയായ സെബിന്‍ ആണ് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.
33.6 മില്ലീമീറ്റര്‍ നീളവും 32.5 മില്ലീമീറ്റര്‍ വീതിയുമുള്ള വാഷിങ് മെഷീനാണ് സെബിന്‍ നിർമ്മിച്ചിട്ടുള്ളത്. നേരത്തെ ലോകത്തിലെ തന്നെ ഏറ്റവും ചെറിയ വാഷിംഗ് മെഷീൻ നിർമ്മിച്ചതിന്റെ ഗിന്നസ് റെക്കോർഡ്
ആന്ധ്രാപ്രദേശ് സ്വദേശിയുടെ പേരിലായിരുന്നു. 41 മില്ലീ മീറ്റര്‍ നീളവും 37 മില്ലീമീറ്റര്‍ വീതിയുമായിരുന്നു ആ വാഷിംഗ് മെഷീന് ഉണ്ടായിരുന്നത്.
വെറും 42 മിനിറ്റുകൾ കൊണ്ടാണ് സെബിൻ വേൾഡ് റെക്കോർഡ് സ്വന്തമാക്കാൻ ഒരുങ്ങുന്ന ഈ പ്രകടനം നടത്തിയത്. ഇലക്ട്രോണിക്‌സ് ആന്റ് കമ്യൂണിക്കേഷന്‍ രണ്ടാം വര്‍ഷ വിദ്യാർത്ഥിയാണ് കോട്ടയം സ്വദേശിയായ സെബിന്‍ സജി. നിർമ്മാണ പ്രകടനത്തിന്റെ ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള വിവരങ്ങൾ ഗിന്നസ് അധികൃതർക്ക് അയച്ചുകൊടുത്ത് കാത്തിരിക്കുകയാണ് ഇപ്പോൾ സെബിൻ.
Discussion about this post