ക്രെഡിറ്റ് കാർഡ് ഇല്ലാത്തവർ ഇന്നത്തെ കാലത്ത് അപൂർവമാണെന്ന് തന്നെ പറയാം. മിക്ക ആളുക്കളും ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാണ് ചിലവുകൾ റോൾ ചെയ്യുന്നത്. എന്നാൽ ചിലർ റിവാർഡ് പോയിന്റ് കിട്ടാനും അതിലൂടെ ലഭിക്കുന്ന ആനുകൂല്യങ്ങളും ലഭിക്കാനുമാണ് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നത്.
എന്നാൽ ഇനി മുതൽ ഇങ്ങനെ ഒന്നുമല്ല കാര്യങ്ങൾ. ഇപ്പോൾ ഉപകാരയായ കാർഡുകൾ ശത്രുക്കൾ ആയി മാറുമെന്നാണ് റിപ്പോർട്ടുകൾ. വരും മാസങ്ങളിൽ തന്നെ റിവാർഡ് പ്രോഗ്രാമുകളിലെയും ഫീസ് ഷെഡ്യൂളിലെയും മാറ്റങ്ങൾ കൊണ്ടുവരുകയാണ്. അത്ര സുഖകരമല്ലാത്ത പല പരിഷ്‌കാരങ്ങൾ വിവിധ ബാങ്കുകൾ ക്രെഡിറ്റ് കാർഡിന് ഏർപ്പെടുത്തുമെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.
പ്രധാനമായി എസ് ബി ഐ, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ് സി ബാങ്ക് തുടങ്ങിയവരാണ് ക്രെഡിറ്റ് കാർഡ് നിയമങ്ങളിൽ പരിഷ്‌കാരങ്ങൾ വരുത്തുന്നത് .
എസ്ബിഐ കാർഡ്
ചില ക്രെഡിറ്റ് കാർഡ് ഇടപാടുകൾക്ക് ബാങ്ക് ഫീസ് കൂട്ടിയിട്ടുണ്ട്. വൈദ്യുതി ബിൽ പേയ്മെന്റുകൾ,ലോൺ പേയ്മെന്റുകൾ എന്നിവയ്ക്ക് ഈ മാറ്റംബാധകമായിരിക്കും
യൂട്ടിലിറ്റി പേയ്‌മെന്റ്
യൂട്ടിലിറ്റി പേയ്‌മെന്റുകളുടെ ആകെ തുക 50,000 രൂപയ്ക്ക് മുകളിലാണെങ്കിൽ 1 ശതമാനം ഫീസ് ബാധകമാകും. ഡിസംബർ മുതലാണ് മാറ്റം.
ഐസിഐസിആ ബാങ്ക്
സർക്കാരുമായുള്ള ഇടപാടുകൾക്ക് കാർഡുകൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ റിവാർഡ് പോയിന്റുകൾ ഒന്നും ലഭിക്കില്ലെന്നാണ് ഇതിലെ പ്രധാന മാറ്റം.
Discussion about this post