ചെന്നൈ: വ്യാജ അശ്ലീല വീഡിയോ പ്രചരിപ്പിച്ചതിൽ പരാതിയുമായി നടിയും ബിഗ് ബോസ് താരവുമായ ഒാവിയ. ഇമെയിലിലൂടെ തൃശൂർ സിറ്റി പോലീസ് കമ്മീഷണർക്കാണ് താരം പരാതി നൽകിയത്. സംഭവത്തിൽ പോലീസ് ഇതിനകം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ആഴ്ചയോടെയാണ് ഓവിയയുടേതെന്ന് കരുതുന്ന തരത്തിലുള്ള അശ്ലീല വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്. ഇതോടെ സോഷ്യൽ മീഡയയിൽ നിന്നുൾപ്പെടെ താരത്തിന് വലിയ വിമർശനങ്ങൾ ഏറ്റു വാങ്ങേണ്ടി വന്നിരുന്നു. ഇതേ തുടർന്നാണ് താരം പരാതി നൽകിയത്.
തന്റെ സ്വകാര്യതയെ ഹനിക്കുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്യുന്ന തരത്തിലുള്ള വീഡിയോകൾ സമൂഹമാദ്ധ്യമങ്ങളിൽ നിന്നും നീക്കം ചെയ്യണമെന്നും ഓവിയ പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. തുടർന്ന് മൂന്ന് വീഡിയോകൾ തൃശൂർ സിറ്റി സൈബർ ക്രൈം പോലീസ് നീക്കം ചെയ്തിരുന്നു. വീഡിയോ അപ്ലോഡ് ചെയ്തവരെ ഉടൻ കണ്ടെത്താനാവുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.
വീഡിയോ പ്രചരിച്ചതിന് പിന്നിൽ മുൻ സുഹൃത്തായ താരിഖ് എന്ന യുവാവാണെന്നാണ് ഓവിയ പറയുന്നത്. താരിഖുമായുള്ള സൗഹൃദം അവസാനിപ്പിച്ചതിലുള്ള പക തീർക്കാനുള്ള ശ്രമമാണ്. ഇയാളുടെ കൈവശം പല സ്ത്രീകളുടെയും മോർഫ് ചെയ്ത ദൃശ്യങ്ങളുണ്ടെന്നും നടി പറയുന്നു.
സോഷ്യൽ മീഡയയിൽ പ്രചരിച്ച വീഡിയോകളുമായി ബന്ധപ്പെട്ട് വന്ന കമന്റുകൾക്ക് താരം നൽകിയ മറുപടി വൈറലായിരുന്നു. എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് ‘ഓവിയ ലീക്ക്ഡ്’ എന്ന ഹാഷ്ടാഗിൽ വീഡിയോ പ്രചരിച്ചത്. രസകരമായും ശക്തമായ ഭാഷയിലുമാണ് താരത്തിന്റെ മറുപടികളത്രയും. വീഡിയോ ഒരെണ്ണം വന്നിട്ടുണ്ട് മാഡം.17 സെക്കൻഡ്. എന്ന കമന്റിന് ആസ്വദിക്കൂ എന്നായിരുന്നു മറുപടി. വീഡിയോയ്ക്കു കുറച്ചു കൂടി ദൈർഘ്യം വേണമെന്ന കമന്റിന് അടുത്ത തവണ ആകട്ടെ എന്നും നടി മറുപടി നൽകി. തമിഴ് സിനിമകളിലൂടെയും ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയും ശ്രദ്ധേയയായ ഓവിയ തൃശൂർ സ്വദേശിനിയാണ്. പൃഥ്വിരാജ് നായകനായി 2007-ൽ പുറത്തിറങ്ങിയ കംഗാരു എന്ന മലയാളചിത്രത്തിലൂടെയായിരുന്നു ഓവിയ സിനിമാലോകത്തെത്തിയത്
Discussion about this post