ലണ്ടൻ: പൊണ്ണത്തടി കാരണം ജോലി നഷ്ടപ്പെട്ടവർക്ക് സഹായവുമായി യുകെ സർക്കാർ. പൊണ്ണത്തടി കുറച്ച് ജോലിയിൽ തിരികെ പ്രവേശിക്കാനുള്ള അവസരമൊരുക്കുന്ന പദ്ധതിയാണ് യുകെ സർക്കാർ പരിചയപ്പെടുത്തിയിരിക്കുന്നത്. മൗൻജാരോ എന്ന മരുന്ന് കുത്തിവച്ച് ഭാരം കുറയ്ക്കാനുള്ള പദ്ധതിയുടെ പരീക്ഷണം അധികം വൈകാതെ തന്നെ ാരംഭിക്കുമെന്ന് ബ്രിട്ടീഷ് ആരോഗ്യമന്ത്രി വെസ് സ്ട്രീറ്റിംഗ് വ്യക്തമാക്കി.
നാഷണൽ ഹെൽത്ത് സർവ്വീസ് സ്ട്രാറ്റജിയുടെ ഭാഗമായാണ് ഈ പൊണ്ണത്തടി കുറയ്ക്കൽ പരീക്ഷണം. മരുന്നിലൂടെ അഞ്ചുവർഷത്തിനുള്ളിൽ 3,000 ത്തോളം ജനങ്ങളുടെ അമിതവണ്ണം കുറയ്ക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത് ഇതിനായി 3058 കോടി രൂപയാണ് നീക്കി വച്ചിരിക്കുന്നത്.
സർക്കാരിന്റെ ഈ സ്‌വപ്‌ന പദ്ധതി ബ്രിട്ടീഷ് ജനതയുടെ ആരോഗ്യത്തെ കാര്യമായി സ്വാധീനിക്കുമെന്ന് മൗൻജാരോ മരുന്നിന്റെ ഉത്പാദകരായ ഇലായ് ലില്ലി കമ്പനി അറിയിച്ചു.
അമിതവണ്ണമുള്ളവരുടെ എണ്ണം രാജ്യത്ത് കൂടിക്കൊണ്ടിരിക്കുകയാണ്. അനാരോഗ്യം കാരണം പലരുടെയും ജോലിയും നഷ്ടപ്പെട്ടതോടെ സാമ്പത്തിക അടിത്തറ തന്നെ പല കുടുംബങ്ങൾക്കും നഷ്ടപ്പെട്ടു. ആരോഗ്യം വീണ്ടെടുത്ത ജനത ജോലിക്ക് പോകുന്നതോടെ സാമ്പത്തികമായി ഉയരുകയും അത് രാജ്യത്തിന് ഗുണം ചെയ്യുമെന്നുമാണ് പ്രതീക്ഷ.
Discussion about this post