ലണ്ടൻ: ചൊവ്വാഴ്ച ലണ്ടനിൽ നടന്ന ഡബ്ല്യുആർ ചെസ് മാസ്‌റ്റേഴ്‌സിൽ തന്റെ മാർഗദർശിയും അഞ്ച് തവണ ലോകചാമ്പ്യനുമായ വിശ്വനാഥൻ ആനന്ദിനെ തന്നെ തോൽപ്പിച്ച് ഗ്രാന്റ്മാസ്റ്റർ പ്രഗ്നാനന്ദ. 2018ന് ശേഷം ആദ്യമായാണ് ലോകചാമ്പ്യനും പ്രഗ്നാനന്ദയും ചെസ് ബോർഡിന് മുമ്പിൽ ഏറ്റുമുട്ടിയത്. ഇരുവരും രണ്ട് മാരത്തോൺ ക്ലാസിക് ഗെയിംമുകൾ കഴിച്ചു. ഓരോന്നും ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനലിൽ സമനിലയിൽ അവസാനിക്കുകയായിരുന്നു.
ഇരുവരും തമ്മിലുള്ള അവസാന യുദ്ധത്തിൽ വിശ്വനാഥൻ ആനന്ദിനെ കീഴടക്കി പ്രഗ്നാനന്ദ സെമി ഫൈനലിൽ യോഗ്യത നേടുകയായിരുന്നു. എന്നാൽ, സെമി ഫൈനലിൽ അർജുൻ എറിഗെയ്‌സിനോട് തോൽവി സമ്മതിച്ചു. രണ്ട് കടുത്ത ക്ലാസിക്കൽ ഗെയിമുകളോടെയാണ് പ്രഗ്നാനന്ദയും വിശ്വനാഥൻ ആനന്ദും തമ്മിലുള്ള ഏറ്റുമുട്ടൽ ആരംഭിച്ചത്. രണ്ടു പോരാട്ടങ്ങളും സമനിലയിൽ അവസാനിക്കുകയായിരുന്നു.
ആദ്യ ഗെയിമിൽ കറുത്ത കരുക്കളുമായി എത്തിയ ആനന്ദിന് നേട്ടം മുതലാക്കാനുള്ള അവസരം ലഭിച്ചിരുന്നെങ്കിലും അദ്ദേഹത്തിന്റെ എല്ലാ ഭീഷണികളെയും തന്റെ കരുക്കൾ കൊണ്ട് പ്രഗ്നാനന്ദ നിർവീര്യമാക്കുകയായിരുന്നു. രണ്ടാം ഗെയിമിൽ പ്രഗ്നാനന്ദയുടെ മുന്നേറ്റങ്ങളെ സമർത്ഥമായി നേരിട്ട ആനന്ദ് പ്രതിരോധം ശക്തമാക്കി. ഇതോടെ മത്സരത്തിന്റെ പോരാട്ട വീര്യം കൂടുതൽ ഉയരത്തിലെത്തുകയായിരുന്നു. യുദ്ധത്തിന്റെ അവസാന നിമിഷത്തിൽ എതിരാളിയെ നിഷ്പ്രയാസം തന്റെ കരുക്കൾ കൊണ്ട് വെട്ടി വീഴ്ത്തിക്കൊണ്ട് പ്രഗ്നാനന്ദ വിശ്വനാഥൻ ആനന്ദിനെ കീഴടക്കുകയായിരുന്നു.
Discussion about this post