ചര്‍മ്മത്തിന് തിളക്കം കൂട്ടാന്‍ നിരവധി രീതികള്‍ ഇന്ന് നിലവിലുണ്ട്. എന്നാല്‍ ഇവയില്‍ ഭൂരിഭാഗവും വലിയ ചിലവേറിയതും ചര്‍മ്മത്തിന് ദോഷകരമായി ബാധിക്കുന്നതുമാണ്. കെമിക്കല്‍ പീലുകള്‍ പോലെ പെട്ടെന്ന് ഫലം ലഭിക്കുന്ന ിത്തരം ട്രീറ്റ്‌മെന്റുകള്‍ക്കായി കാത്തുനില്‍ക്കുകയാണ് ആളുകള്‍. എന്നാല്‍ ഈ പണമൊന്നും മുടക്കാതെ തന്നെ ഇതേ റിസള്‍ട്ട് നല്‍കുന്ന ഒരു വസ്തുവുണ്ട്. അതിനാണെങ്കില്‍ അമിത ചെലവുമില്ല. നിങ്ങളുടെ അടുക്കളയില്‍ തന്നെ ഉണ്ട് താനും.
ഉപ്പ് തന്നെയാണ് ആ താരം. ഉപ്പുപയോഗിച്ച് സ്‌ക്രബുകള്‍ ഉണ്ടാക്കി നോക്കു അത് ചര്‍മ്മത്തിന് വളരെ ആരോഗ്യവും സൗന്ദര്യവും നല്‍കുമെന്നാണ് ഗവേഷകരുടെ പക്ഷം.
ചര്‍മ്മത്തിന്റെ മങ്ങല്‍ നീക്കാന്‍
‘സള്‍ട്ട് സ്‌ക്രബുകള്‍ ചര്‍മ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യുന്നു, ഇത് ചര്‍മ്മത്തിന് മൃദുലതയും തിളക്കവും നല്‍കുന്നു,’ രക്തയോട്ടം ഉത്തേജിപ്പിക്കുകയും ചര്‍മ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും സ്വാഭാവിക തിളക്കം നല്‍കുകയും ചെയ്യുന്നു.”സാധാരണ സ്‌ക്രബുകള്‍ ഉപയോഗിക്കുമ്പോള്‍, വളര്‍ന്നുവരുന്ന രോമങ്ങളും ചര്‍മ്മത്തിന്റെ പരുക്കന്‍ പാടുകളും കുറവായിരിക്കും ഉപ്പ് ഉപയോഗിച്ച് ചര്‍മ്മത്തില്‍ മസാജ് ചെയ്യുന്നത് സമ്മര്‍ദ്ദം കുറയ്ക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്.
എക്സിമ, സോറിയാസിസ് പോലുള്ള രോഗാവസ്ഥകള്‍:
സോറിയാസിസ്, എക്സിമ, മുഖക്കുരു, ചുവപ്പ്, സീറോസിസ്, ഹൈപ്പര്‍കെരാട്ടോസിസ് തുടങ്ങിയ ചര്‍മ്മ അവസ്ഥകള്‍ മെച്ചപ്പെടുത്താന്‍ ഉപ്പു കൊണ്ടുള്ള ചികിത്സ സഹായിക്കുമെന്ന് ഒരു പഠനം കണ്ടെത്തി. ഫ്രാന്‍സ് പോലുള്ള രാജ്യങ്ങളില്‍, ഇത്തരം ഉപ്പ് ഉപയോഗിച്ചുള്ള തെര്‍മല്‍ ചികിത്സകള്‍ തെറാപ്പിയായി കണക്കാക്കുന്നുണ്ട്. വിട്ടുമാറാത്ത വേദനയെ ചികിത്സിക്കുന്നതിനും സുഖപ്പെടുത്തുന്നതിനും രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിനും എക്സിമ, സോറിയാസിസ് പോലുള്ള ചര്‍മ്മരോഗങ്ങള്‍ പരിഹരിക്കുന്നതിനുമായി റൊമാനിയ, ഹംഗറി തുടങ്ങിയ സ്ഥലങ്ങളിലെ ധാതു സമ്പുഷ്ടമായ താപ ജലം ഉപയോഗിക്കുന്ന പതിവുണ്ട്.
ഉപ്പ് ചര്‍മ്മത്തിലുണ്ടാകുന്ന ചൊറിച്ചിലിനെയും അസ്വസ്ഥതയെയും കുറയ്ക്കുകയും മുറിവ് ഉണക്കുന്നതിനെ ത്വരിതപ്പെടുത്തുകയും ചെയ്യുന്നു.
നിങ്ങളുടെ സൗന്ദര്യസംരക്ഷണത്തില്‍ ഉപ്പ് എങ്ങനെ ഉള്‍പ്പെടുത്താം
മുഖമൊഴികെ എല്ലായിടത്തും ഉപ്പ് സ്‌ക്രബുകള്‍ ഉപയോഗിക്കാം. എന്നാല്‍ ചര്‍മ്മം പരുക്കനായ കൈമുട്ടുകള്‍, കാല്‍മുട്ടുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് മൂല്യവത്താണ്. എന്നാല്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യം് ഷേവ് ചെയ്ത ഉടന്‍ ഉപ്പ് സ്‌ക്രബ് ഉപയോഗിക്കരുത് അത് അസ്വസ്ഥതയുണ്ടാക്കും. നിങ്ങളുടെ ചര്‍മ്മം സെന്‍സിറ്റീവ് അല്ലെങ്കില്‍ ആഴ്ചയില്‍ രണ്ടോ മൂന്നോ തവണയാണ് നല്ലത്
കുളിക്കുന്ന ജലത്തിലും ഉപ്പ് കലര്‍ത്തുന്നത് നല്ലതാണ് ചെറുചൂടുള്ള വെള്ളത്തിലേക്ക് ഒരു കാല്‍ കപ്പ് ഉപ്പ് കലക്കുക. അതില്‍ കുളിക്കുക. ഇത് വലിയ ഉന്മേഷം നല്‍കും. ചര്‍മ്മത്തിന് തിളക്കവും കൂട്ടും.
Discussion about this post