ന്യൂയോർക്ക്: ബഹിരാകാശത്ത് മറ്റൊരു ചന്ദ്രനെ തൂടി കണ്ടെത്തി ഗവേഷകർ. കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ജ്യോതിശാസ്ത്രജ്ഞരാണ് ഭൂമിയിൽ നിന്നും 635 പ്രകാശ വർഷം അകലെയായി സ്ഥിതി ചെയ്യുന്ന ചന്ദ്രനെ കണ്ടെത്തിയത്. അഗ്നിപർവ്വതങ്ങളാൽ നിറഞ്ഞ് ചുട്ടുപഴുത്ത നിലയിലാണ് ഈ ചന്ദ്രൻ ഉള്ളത്.
ഡബ്ല്യുഎഎസ്പി 49 ബി എന്നാണ് ഈ സൂര്യന് പേര് നൽകിയിരിക്കുന്നത്. ഈ ചന്ദ്രനിൽ സോഡിയം കൊണ്ടുള്ള മേഘങ്ങളാൽ മൂടിയിരിക്കുകയാണെന്നാണ് ഗവേഷകർ വ്യക്തമാക്കുന്നത്. ഇതാണ് തുടർച്ചയായി പൊട്ടിത്തെറിയ്ക്കുന്ന ചന്ദ്രനിലെ അന്തരീക്ഷത്തിന് കാരണം ആകുന്നത്. നിലവിൽ പുറത്ത് നിന്ന് നോക്കുമ്പോൾ ഗ്യാസ് കൊണ്ടുള്ള ഗോളം ആയിട്ടാണ് ചന്ദ്രനെ കാണാൻ സാധിക്കുക. സജീവ അഗ്നിപർവ്വതങ്ങളാൽ നിറഞ്ഞ ഈ ചന്ദ്രന്റെ ഉപരിതലത്തിൽ പാറക്കല്ലുകൾ നിറഞ്ഞിട്ടുണ്ട്.
ആകാശഗംഗയിൽ ഇനിയും ആർക്കും കണ്ടെത്താൻ കഴിയാത്ത 300 ഓളം ചന്ദ്രൻമാർ ഉണ്ട്. ഇതിന് തെളിവാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന ചന്ദ്രൻ എന്ന് കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ജ്യോതിശാസ്ത്രജ്ഞയായ അപൂർവ്വ ഓജ പറയുന്നു. സൗരയൂഥത്തിന് പുറത്ത് ചന്ദ്രനെ കണ്ടെത്തുക എന്നത് വളരെ പ്രയാസമേറിയ കാര്യമാണ്. കാരണം ഇവ വളരെ ചെറുതായിരിക്കുമെന്നും ഓജ വ്യക്തമാക്കി.
സോഡിയം കൊണ്ട് നിറഞ്ഞ മേഘങ്ങളാൽ മൂടപ്പെട്ടാണ് ഈ ചന്ദ്രൻ ഉള്ളത്. ഇതാണ് അഗ്നിപർവ്വതങ്ങളിലെ പൊട്ടിത്തെറികൾക്ക് കാരണം ആകുന്നത്. ഈ മേഘങ്ങൾ ചന്ദ്രന്റെ ഭ്രമണത്തിന് എതിരായിട്ടാണ് സഞ്ചരിക്കുന്നതെന്നും ഓജ പറഞ്ഞു.
Discussion about this post