ന്യൂഡൽഹി: ഉത്സവ സീസണിൽ വിമാന യാത്രികർക്ക് ഗൂഗിളിന്റെ അകമഴിഞ്ഞ സഹായം. ചുരുങ്ങിയ ചിലവിൽ വിമാന ടിക്കറ്റ് ബുക്ക് ചെയ്യാൻ സഹായിക്കുന്ന ഫീച്ചർ ഗൂഗിൾ പുറത്തിറക്കി. ചീപ്പസ്റ്റ് cheapest’ സെർച്ച് ഫിൽറ്റർ എന്നാണ് പുതിയ ഫീച്ചറിന്റെ പേര്. ഗൂഗിളിന്റെ പുതിയ ഫീച്ചർ ലക്ഷക്കണക്കിന് യാത്രികർക്കാണ് സഹായം ആകുക.
ഗൂഗിൾ ഫ്ലൈറ്റ്സ് എന്ന സൈറ്റിലാകും പുതിയ ഫീച്ചർ ലഭ്യമാകുക. ഈ സൈറ്റിൽ കയറുമ്പോൾ ചീപ്പെസ്റ്റ് എന്ന ഓപ്ഷൻ കാണും. ഇതിൽ ക്ലിക്ക് ചെയ്താൽ കുറഞ്ഞ ടിക്കറ്റ് നിരക്കുള്ള എയർലൈൻ കമ്പനികളുടെ പേരും മറ്റ് വിശദാംശങ്ങളും തെളിഞ്ഞുവരും. ഇതിലെ വിവരങ്ങൾ അടിസ്ഥാനമാക്കി നമുക്ക് ടിക്കറ്റ് ബുക്ക് ചെയ്യാം.
കുറഞ്ഞ വിമാന ടിക്കറ്റ് നിരക്ക് ചച്ച നിറത്തിലാണ് കാണപ്പെടുക. ഇത് പരിശോധിച്ച് ടിക്കറ്റ് ബുക്ക് ചെയ്യാം. കുറഞ്ഞ ചെലവിൽ വിമാന യാത്ര നടത്താൻ യാത്രക്കാർക്കായി സെൽഫ് ട്രാൻസ്ഫർ എന്ന സേവനവും ഗൂഗിൾ അനുവദിക്കുന്നു. ചീപ്പസ്റ്റ് എന്ന ഫീച്ചറിൽ ആയിരിക്കും ഈ സേവനം ലഭ്യമാകുക.
Discussion about this post