വളരെ വ്യത്യസ്ത കാലഘട്ടത്തിലൂടെയാണ് നാം കടന്ന് പോകുന്നത്. എന്തിനും ഏതിനും സോഷ്യൽ മീഡിയ ഉപയോഗിച്ച് വളരുന്ന ലോകം. ആളുകൾ ആയി ബന്ധം പുലർത്താനും വിനോദത്തിനും, എന്തിന് ഏറെ പറയുന്നു പണം അയക്കാൻ വരെ ഇന്ന് സോഷ്യൽ മീഡിയ ഉപയോഗിക്കാം.
സോഷ്യൽ മീഡിയ ഈ രീതിയിൽ നമ്മുടെ ജീവിതത്തിന്റെ ഭാഗമായതിന് ഒപ്പം തന്നെ പലരും ഇതിനെ ഒരു വരുമാന മാർഗം ആയും ഉപയോഗിച്ച് വരുന്നു. നമുക്ക് അറിയാവുന്നവർ പലരും ഇന്ന് ചെറിയ രീതിയിൽ എങ്കിലും സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർ ആണ്. കണ്ടന്റ്, പരസ്യം, പ്രൊമോഷൻ എന്നിവയിലൂടെ പണം ഉണ്ടാക്കാം എന്നത് തന്നെ കാര്യം. എല്ലാവർക്കും അപ്പോൾ ഇൻഫ്ലുവെൻസർ ആകാൻ സാധിക്കുമോ? സാധിക്കും പക്ഷേ മനസ് വെയ്ക്കണം എന്ന് മാത്രം. സോഷ്യൽ മീഡിയയിൽ അത്യാവശ്യം ഫോളോവർസ് ഉള്ള ആളുകൾക്കാണ് ഇൻഫ്ലുവെസെർ ആയത് കൊണ്ട് വരുമാനം ഉണ്ടാക്കാൻ സാധിക്കുക.
ഇതിന് ആദ്യമായി നമ്മൾ ഏത് വിഷയം ആണ് പ്രധാനം ആയും സോഷ്യൽ മീഡിയ വഴി ഇടാൻ പോകുന്നത് എന്ന് തീരുമാനിക്കണം. കുക്കിംഗ്, മേക്കപ്പ്, യാത്ര, മോട്ടിവേഷൻ, സ്വയൻസ് അങ്ങനെ നമുക്ക് ഇഷ്ട്ടം ഉള്ള വിഷയം തിരഞ്ഞെടുത്ത് തുടങ്ങണം.
യൂട്യൂബ് ചാനൽ ആണ് ഉദ്ദേശിക്കുന്നത് എങ്കിൽ നല്ല ഒരു പേര് കണ്ടെത്തുക, ഇൻസ്റ്റഗ്രാം ഫേസ്ബുക്ക് പോലുള്ള പ്ലാറ്റഫോം ആണ് ഉദ്ദേശിക്കുന്നത് എങ്കിൽ അതിന് അനുസരിച്ച് പേരിടുക.
എല്ലായിപ്പോഴും നല്ല രീതിയിൽ പഠിച്ചു വീഡിയോ ചെയ്യുക, തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കാതെ ആദ്യ വീഡിയോ ഇടുക. അതിന് മുൻപ് പ്രിയപെട്ടവരോടും സുഹൃത്തുക്കളോടും ചാനൽ ഫോളോ ചെയ്യാനോ സബ്സ്ക്രൈബ് ചെയ്യാനും ആവശ്യപ്പെടുക. ചാനൽ പരിചയപ്പെടുത്തുന്ന വീഡിയോ ഉണ്ടാക്കിയാലും ഗുണം ചെയ്യും.
വീഡിയോ ആളുകൾ കണ്ട് ഒരുപാട് വ്യൂസ് ഉണ്ടകിലേ വരുമാനം ലഭിക്കൂ. അതിന് റീച്ച് വരണം. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാനുള്ള ഏറ്റവും നല്ല സമയം മനസ്സിലാക്കുന്നത്, റീച്ചും എൻഗേജ്‌മെന്റും ഗണ്യമായി വർദ്ധിപ്പിക്കും. തിരക്കുള്ള സമയങ്ങളിൽ പോസ്റ്റ് ചെയ്യുന്നത് വ്യൂസ് വർദ്ധിപ്പിക്കുകയും മൊത്തത്തിലുള്ള റീച്ച് വർദ്ധിപ്പിക്കുകയും ചെയ്യും.
ഫേസ്‌ബുക്കിൽ, പ്രവൃത്തി ദിവസങ്ങളിൽ ഉച്ചയ്ക്ക് 1 മണിക്കും 3 മണിക്കും ഇടയിലുള്ള ദിവസങ്ങളാണ് ഏറ്റവും അനുയോജ്യമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ബ്രൗസ് ചെയ്യാൻ സാധ്യതയുള്ളത് ഉച്ചഭക്ഷണ ഇടവേളകളകൾ ആയിരിക്കാം എന്നതാണ് ഇതിന് കാരണം ആയി വരുന്നത്. വൈകുന്നേരങ്ങളിൽ, പ്രത്യേകിച്ച് 7 PM മുതൽ 9 PM വരെ ഇൻസ്റ്റാഗ്രാം ഉയർന്ന എൻഗേജ്‌മെന്റ് കാണുന്നു. ഉപയോക്താക്കൾ ജോലി കഴിഞ്ഞ് അല്ലെങ്കിൽ സ്കൂളിന് ശേഷം അവരുടെ ഫീഡുകൾ പരിശോധിക്കുന്നത് ഈ സമയത്താണല്ലോ.ആകർഷിക്കുന്ന തലക്കെട്ടുകൾ, തമ്പ് എന്നിവ ഉപയോഗിക്കുക.
ട്രാക്ക് ചെയ്യാൻ Google Analytics ടൂളുകൾ ഉപയോഗിക്കുക. എപ്പോഴും വ്യത്യസ്തത പുലർത്തുന്നത് ആളുകളെ ആകർഷിക്കും. വളരെ സമയം നൽകി ചെയ്യുന്നത് കൂടുതൽ കാര്യങ്ങൾ പഠിക്കാനും സഹായിക്കും. സോഷ്യൽ മീഡിയ ടൂൾ പഠിക്കാൻ ഒരുപാട് വീഡിയോകൾ യൂട്യൂബിൽ ലഭ്യമാണ് ഇത് ഉപയോഗിക്കുക
Discussion about this post