കണ്ണൂർ : അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കേസെടുത്തുന്നതിന് പിന്നാലെ പി പി ദിവ്യക്ക് സ്ഥാനചലനം. കണ്ണൂർ ജില്ലാ പ്രസിഡണ്ട് സ്ഥാനത്തു നിന്നും പി പി ദിവ്യയെ നീക്കി. ദിവ്യക്കെതിരായ ജനരോഷം ശക്തമായിരിക്കുന്ന സാഹചര്യത്തിലാണ് സിപിഎം നടപടി.
കെ കെ രത്നകുമാരി ആണ് പി പി ദിവ്യയ്ക്ക് പകരമായി കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ചുമതലയിലേക്ക് എത്തുന്നത്. ഇന്ന് നടന്ന സിപിഎം യോഗത്തിലാണ് ദിവ്യക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. എഡിഎമ്മിന്റെ യാത്രയയപ്പ് യോഗത്തിൽ പി പി ദിവ്യ നടത്തിയ പരാമർശങ്ങൾ ഒഴിവാക്കേണ്ടതായിരുന്നു എന്ന് സിപിഎം യോഗം വിലയിരുത്തി.
Discussion about this post