ന്യൂഡൽഹി : വിമാനങ്ങൾക്ക് നേരെയുള്ള ബോംബ് ഭീഷണിയെക്കുറിച്ച് അന്വേഷിക്കാൻ വിപിഎൻ സേവന ദാതാക്കളെ സമീപിക്കാൻ ഒരുങ്ങി ഇന്ത്യയിലെ കേന്ദ്ര ഏജൻസികൾ. ഭീഷണി കോളുകളിൽ പലതും വെർച്വൽ പ്രൈവറ്റ് നെറ്റ്വർക്കുകൾ (വിപിഎൻ) ഉപയോഗിച്ചിട്ടുണ്ടെന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയം അറിയിച്ചു. ഇതേ തുടർന്നാണ് വിപിഎൻ സേവന ദാതാക്കളെ സമീപിക്കാൻ ഒരുങ്ങുന്നത്.
ലണ്ടൻ, ജർമ്മനി തുടങ്ങിയ രാജ്യങ്ങളിൽ സ്ഥിതി ചെയ്യുന്ന ഐപി വിലാസങ്ങളുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നത്. 20 ഇന്ത്യൻ വിമാനക്കമ്പനികൾക്കാണ് ഈ ആഴ്ച ബോംബ് ഭീഷണി ലഭിച്ചത്. ആഭ്യന്തരവും അന്തർദേശീയവുമായ വിമാനക്കമ്പനികൾക്കാണ് ബോംബ് ഭീഷണി ഉയർന്നത്.
കഴിഞ്ഞ ദിവസം മൂന്ന് അന്താരാഷ്ട്ര വിമാനങ്ങൾക്കാണ് ഭീഷണി ഉയർന്നത്. ചൊവ്വാഴ്ച 10 എണ്ണം . തിങ്കാളാഴ്ച കുറഞ്ഞത് ആറ് ഭീഷണികളെങ്കിലും റിപ്പോർട്ട് ചെയ്യപ്പെട്ടു. എല്ലാ ഭീഷണികളും വ്യാജമാണെന്ന് തെളിയിക്കുകയും ചെയ്തു.
‘schizobomber777’ എന്ന എക്സ് ഹാൻഡിലിൽ നിന്നാണ് ഭീഷണി ഉയർന്നത് എന്ന് അധികൃതർ കണ്ടെത്തിയിരുന്നു. ഈ പ്രതിയെ പിടികൂടുകയും ഇയാളെ ചോദ്യം ചെയ്തുവരികയാണ് എന്നും അധികൃതർ പറഞ്ഞു. ലണ്ടൻ, ജർമ്മനി എന്നിവിടങ്ങളിലേക്കുള്ള ഐപി വിലാസങ്ങൾ ഉപയോഗിച്ച്, പ്രതി അവരുടെ സ്ഥാനം മറയ്ക്കാൻ വിപിഎൻ സേവനങ്ങൾ ഉപയോഗിച്ചതായും അധികൃതർ വ്യക്തമാക്കി.
Discussion about this post