കൊച്ചി: തീവ്രവാദ പ്രവർത്തനങ്ങളെ തുടർന്ന് കേന്ദ്ര സർക്കാർ നിരോധിച്ച പോപ്പുലർ ഫ്രണ്ട് ഒഫ് ഇന്ത്യയുടെ 56.56 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കൾ ഇ.ഡി കണ്ടുകെട്ടി. ഇതിൽ ഭൂരിഭാഗവും കേരളത്തിലേതാണ് എന്നാണ് ശ്രദ്ധേയം.
വിവിധ ട്രസ്റ്റുകളുടെയും കമ്പനികളുടെയും പേരിൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ കൈവശം വയ്ക്കുകയും ആദായം അനുഭവിക്കുകയും ചെയ്ത 5 സ്ഥാവര സ്വത്തുക്കളാണ് ഇ ഡി കണ്ടുകെട്ടിയത്. 16.10.2024-ന് 35.43 കോടി രൂപ വിലമതിക്കുന്ന 19 സ്ഥാവര സ്വത്തുക്കളും 16.04.2024-ന് 21.13 കോടി രൂപ വിലമതിക്കുന്ന 16 സ്ഥാവര സ്വത്തുക്കളും ആണ് കണ്ടുകെട്ടിയിട്ടുള്ളത്.
ബാങ്ക്, ഹവാല, സംഭാവന എന്നിവ വഴിയാണ് പോപ്പുലർ ഫ്രണ്ട് ധന സമാഹരണം നടത്തിയത്.ഈ പണം രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുകയായിരുന്നു. ഇത്തരത്തിൽ ശേഖരിച്ച തുക കേരളം, കർണാടക, തമിഴ്‌നാട്, തെലങ്കാന, ഡൽഹി, രാജസ്ഥാൻ, മഹാരാഷ്ട്ര, ബിഹാർ, പശ്ചിമബംഗാൾ, അസാം, ജമ്മു കശ്മീർ, മണിപ്പൂർ എന്നിവിടങ്ങളിലെ 29 ബാങ്ക് അക്കൗണ്ടുകളിലാണ് സംഘടനാ നിക്ഷേപിച്ചിരുന്നത്.
സിംഗപ്പൂരിലും മറ്റും പോപ്പുലർ ഫ്രണ്ടിന് 13,000 സജീവ അംഗങ്ങളുണ്ടെന്നും മഞ്ചേരിയിലുള്ള പി.എഫ്.ഐയുടെ സത്യസരണികേന്ദ്രം ഇസ്ലാമിക മതപരിവർത്തനത്തിനുള്ള ഇടമാണെന്നും ഇ.ഡി പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.വിവാദമായ മതപരിവർത്തനങ്ങളെ തുടർന്ന് സത്യസരണി നേരത്തെ തന്നെ കുപ്രസിദ്ധമായിരിന്നു.
രാജ്യത്തിൻ്റെ അഖണ്ഡതയ്ക്കും പരമാധികാരത്തിനും സുരക്ഷയ്ക്കും വിരുദ്ധമായ” “നിയമവിരുദ്ധ പ്രവർത്തനങ്ങൾ” നടത്തിയതിനാണ് പോപ്പുലർ ഫ്രണ്ടിനെയും അതിന്റെ ഉപവിഭാഗങ്ങളെയും 2022 സെപ്‌റ്റംബർ 28-ന് നിയമവിരുദ്ധ പ്രവർത്തന (യുഎപിഎ) നിയമപ്രകാരം ഇന്ത്യൻ ആഭ്യന്തര മന്ത്രാലയം അഞ്ച് വർഷത്തേക്ക് നിരോധിച്ചത്.
നിരോധിത ഇസ്ലാമിക് ഗ്രൂപ്പുകളുമായും – സ്റ്റുഡൻ്റ്സ് ഇസ്ലാമിക് മൂവ്‌മെൻ്റ് ഓഫ് ഇന്ത്യ (സിമി), ജമാത്ത്-ഉൽ-മുജാഹിദീൻ ബംഗ്ലാദേശ് (ജെഎംബി) എന്നിവയുമായും ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് സിറിയയുമായും (ഐഎസ്ഐഎസ്) പോപ്പുലർ ഫ്രണ്ട് ബന്ധം പുലർത്തിയിരുന്നു.
Discussion about this post