എന്‍.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വാദം തള്ളി തുഷാര്‍ വെള്ളാപ്പള്ളി. ബി.ഡി.ജെ.എസ് ഏത് പാര്‍ട്ടിയുമായും രഹസ്യ ചര്‍ച്ച നടത്തിയിട്ടില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.
പാര്‍ട്ടിയുടെ അധ്യക്ഷന്‍ ഞാന്‍ തന്നെയാണ്. ആരുമായും രഹസ്യ ചര്‍ച്ച നടത്തിയിട്ടില്ല. മുന്നണി ബന്ധം ഇല്ലെങ്കിലും ഏതാനും സീറ്റുകളില്‍ പാര്‍ട്ടി മത്സരിക്കും. കേന്ദ്ര മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിട്ടില്ല. മന്ത്രിയാകാനോ എം.എല്‍.എ ആകാനോ ഞാനില്ല. നിയമസഭ തിരഞ്ഞെടുപ്പിലും മത്സരിക്കാനില്ലെന്നും തുഷാര്‍ വ്യക്തമാക്കി.
എല്‍.ഡി.എഫിലെയും യു.ഡി.എഫിലെയും ചില നേതാക്കള്‍ക്കു മാത്രമാണ് ബി.ഡി.ജെ.എസിനോട് എതിര്‍പ്പ്. പാര്‍ട്ടിയുടെ ശക്തി മനസിലാക്കുമ്പോള്‍ എല്ലാവരും ബന്ധത്തിന് തയ്യാറാകും. ബി.ജെ.പിയോട് അഭിപ്രായവ്യത്യാസമില്ലെന്നും തുഷാര്‍ ഒരു ചാനല്‍ അഭിമുഖത്തില്‍ വ്യക്തമാക്കി.
ബി.ജെ.പിയുമായി പരസ്യമായും ഇടത്-വലത് പാര്‍ട്ടികളുമായി രഹസ്യമായും ചര്‍ച്ച നടത്തിയെന്നായിരുന്നു വെള്ളാപ്പള്ളി പറഞ്ഞിരുന്നത്. ബി.ഡി.ജെ.എസിന്റേത് അവസരവാദ രാഷ്ട്രീയമായിരിക്കുമെന്നും വെള്ളാപ്പള്ളി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
Discussion about this post