ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ക്കെതിരേ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യസീദി വനിത ഫൗസിയ അമിന്‍ സിഡോ. നിരവധി യസീദി സത്രീകള്‍ക്കൊപ്പം തന്നെതട്ടിക്കൊണ്ടുപോയ ഭീകരര്‍ യസീദി കുഞ്ഞുങ്ങളുടെ മാംസമാണ് ഭക്ഷണമായി നല്‍കിയതെന്നാണ് ഫൗസിയ അമിന്റെ വെളിപ്പെടുത്തല്‍. ഒരു ദശാബ്ദത്തിലേറെയായി ഐ എസ് ഭീകരരുടെ തടവിലായിരുന്ന ഫൗസിയ മോചനം നേടിയതിന് ശേഷം ബ്രിട്ടീഷ് ഡോക്യുമെന്ററി സംവിധായകന്‍ അലന്‍ ഡങ്കനുമായി നടത്തിയ സംഭാഷണത്തിലാണ് ഇങ്ങനെയൊരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.
സിറിയയിലായിരുന്ന കാലത്ത് ഭീകരര്‍ കുഞ്ഞുങ്ങളുടെ മാംസം ഭക്ഷിക്കാന്‍ തന്നുവെന്നും മയക്കുമരുന്ന് നല്‍കി ബലാത്സംഗം ചെയ്തുവെന്നും അവര്‍ പറഞ്ഞു ‘ഭക്ഷണം തരാമെന്ന് അവര്‍ ഞങ്ങളോട് പറഞ്ഞു. ചോറും ഇറച്ചിയും ഞങ്ങള്‍ക്ക് കഴിക്കാനായി നല്‍കി. പക്ഷേ. മാംസത്തിന് വിചിത്രമായ ഒരു രുചിയായിരുന്നു.
കഴിച്ചതിന് ശേഷം ഇത് യസീദി കുഞ്ഞുങ്ങളുടെ മാംസമാണെന്ന് അവര്‍ ഞങ്ങളോട് പറഞ്ഞു. അവര്‍ ഞങ്ങളെ ശിരഛേദം ചെയ്ത കുഞ്ഞുങ്ങളുടെ ചിത്രങ്ങള്‍ കാണിച്ചു. ആ കുഞ്ഞുങ്ങളുടെ അമ്മമാരും ഞങ്ങളുടെ കൂടെയുണ്ടായിരുന്നു. ഒരു അമ്മ സ്വന്തം കുഞ്ഞിനെ അതിന്റെ കൈകള്‍ നോക്കി തിരിച്ചറിഞ്ഞു- ഫൗസിയ വെളിപ്പെടുത്തി.
2014-ല്‍ ഒമ്പത് വയസ്സുള്ള ഫൗസിയയെ രണ്ട് സഹോദരന്മാര്‍ക്കൊപ്പമാണ് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ പിടികൂടിയത്. ഇസ്രയേലി ഡിഫന്‍സ് ഫോഴ്സും (ഐഡിഎഫ്) യുഎസ് എംബസിയും സംയുക്തമായി നടത്തിയ ഓപ്പറേഷനിലൂടെ രണ്ടാഴ്ച മുമ്പാണ് ഗാസയില്‍ നിന്ന് ഫൗസിയയെ രക്ഷപെടുത്തിയത്.
Discussion about this post