ടോക്കിയോ: ഒരു പതിറ്റാണ്ട് കാലമായി ജോലിയ്ക്ക് പോകാത്ത യുവാവിനെ പോറ്റുന്നത് ഭാര്യമാരും കാമുകിമാരും. ജപ്പാനിലെ ഹോക്കൈഡോയിലുള്ള 36 കാരനായ റ്യൂത്ത് വാതാനാബേയാണ് ഭാര്യയുടെയും കാമുകിമാരുടെയും ചിലവിൽ സുഖമായി കഴിയുന്നത്. മൂന്ന് ഭാര്യമാരും രണ്ട് കാമുകിമാരുമാണ് റ്യൂത്തിന് ഉള്ളത്.
ലോക റെക്കോർഡ് ലക്ഷ്യമിട്ടാണ് യുവാവ് ഇത്രയും വിവാഹം കഴിക്കുന്നതും സ്ത്രീകളുമായി ബന്ധം സ്ഥാപിക്കുന്നതും. ഇക്കാര്യം തുറന്ന് പറയാൻ റ്യൂത്തിന് മടിയുമില്ല. നിലവിൽ 10 കുട്ടികൾ റ്യൂത്തിനുണ്ട്. എന്നാൽ 56 കുട്ടികൾ എങ്കിലും വേണമെന്നാണ് റ്യൂത്ത് പറയുന്നത്. വിവാഹം കഴിച്ച് തനിക്ക് ലോക റെക്കോർഡ് സ്വന്തമാക്കുകയാണ് ലക്ഷ്യമിടുന്നത് എന്നും റ്യൂത്ത് പറയുന്നു.
റ്യൂത്തിന്റെ ഭാര്യമാരെല്ലാം ഒരു വീട്ടിലാണ് താമസം. ഇവരെല്ലാവരും വളരെ ഒത്തൊരുമയോടെയാണ് താമസിക്കുന്നത്. 10 വർഷമായി റ്യൂത്ത് ജോലിയ്ക്ക് പോകാറില്ല. വീട്ടിലെയും കുട്ടികളുടെയും കാര്യങ്ങൾ നോക്കുകയാണ് റ്യൂത്തിന്റെ ജോലി. ഭാര്യമാർക്ക് ജോലിയുണ്ട്.
പ്രതിമാസം 5 ലക്ഷം രൂപയോളമാണ് ഈ കുടുംബത്തിന്റെ ചിലവ്. ഇതിൽ ഒരുഭാഗം കാമുകിമാർ വഹിക്കും. ഡേറ്റിംഗ് ആപ്പ് വഴിയാണ് യുവാവ് കാമുകിമാരെ കണ്ടെത്തിയത്.













Discussion about this post