ഭുവനേശ്വർ : കാമുകനെ ഇരുമ്പ് പെട്ടിക്കുള്ളിൽ അടച്ച് വെച്ച് കാമുകി. വീട്ടുകാർ അറിയാതെ കാണാനെത്തിയ കാമുകനെയാണ് യുവതി പെട്ടിക്കുള്ളിൽ അടച്ച് വെച്ചത്. ഒഡിഷയിലാണ് സംഭവം.
മകളുടെ പെരുമാറ്റത്തിൽ എന്തോ ഒരു കുഴപ്പം തോന്നിയതിനെ തുടർന്നാണ് യുവതിയുടെ മുറി പരിശോധിച്ചത്. മുറിയിലെ ഇരുമ്പ് പെട്ടിയിൽ നിന്ന് ശബ്ദം കേട്ടതിനെ തുടർന്ന് തുറന്ന് നോക്കുകയായിരുന്നു. അപ്പോഴാണ് പെട്ടിക്കുള്ളിൽ യുവാവിനെ കണ്ടെത്തിയത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.
പെട്ടി തുറക്കുന്ന വീഡിയോ എടുക്കുന്നതിന് വീട്ടുകാരോട് യുവതി ദേഷ്യപ്പെടുന്നുണ്ട്. യുവാവിനെ തല്ലാൻ ഒരുങ്ങുന്ന വീട്ടുകാർക്കതിരെ യുവതി ദേഷ്യപ്പെടുന്നതും വീഡിയോയിൽ കാണാം. ഞങ്ങൾ വിവാഹിതരാണെന്നാണ് യുവതി വീട്ടുകാരോട് പറയുന്നത്. വീഡിയോ ചിത്രീകരിച്ച സ്ഥലത്തേക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ഒന്നും ലഭ്യമല്ല. എന്നിരുന്നാലും വീഡിയോ എക്‌സ് ഉൾപ്പെടെയുള്ള സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്.
ഈ കാലത്തെ ഒരു പ്രണയമേ,……. ആ പെട്ടിക്കുള്ളിൽ ഇരിക്കേണ്ടി വന്ന യുവാവിന്റെ ഒരു അവസ്ഥയേ…. എന്നിങ്ങനെയുള്ള നിരവധി കമന്റുകളാണ് വീഡിയോക്ക് താഴെ ആളുകൾ കുറിക്കുന്നത്.
Discussion about this post