പാലക്കാട് : ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച പി. വി അൻവറിനെ കൂടെ നിർത്താൻ യുഡിഎഫ് . പാലക്കാട്, ചേലക്കര മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പിൻവലിക്കണമെന്നും തങ്ങളുടെ സ്ഥാനാർഥികളെ പിന്തുണയ്ക്കണമെന്നും യുഡിഎഫ് അൻവറിനോട് ആവശ്യപ്പെട്ടു.
പിന്തുണ വേണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടു എന്ന് അൻവർ മാദ്ധ്യമങ്ങളളോട് പറഞ്ഞു. നേരിട്ടും അല്ലാതെയും യുഡിഎഫ് നേതാക്കൾ ബന്ധപ്പെട്ടു എന്നു അദ്ദേഹം കൂട്ടിച്ചേർത്തു.
കൂടിയാലോചനയ്ക്ക് ശേഷം തീരുമാനമെടുക്കും എന്നും അൻവർ പറഞ്ഞു.
Discussion about this post