ഇൻഡോർ: സാധാരണ ഒരു പെൺകുട്ടിയുടെ പുരുഷ സങ്കൽപ്പം ചോദിച്ചാൽ, പൊതുവെ പലരും പറഞ്ഞു കേൾക്കുന്ന മറുപടിയാണ് കട്ടത്താടിയുള്ളവർ എന്നത്. എന്നാൽ, ചുരുക്കം ചിലർ നല്ല ബോളിവുഡ് നടന്മാരെ പോലെ ക്ലീൻ ഷേവും എന്ന് പറയുന്നത് കേൾക്കാം. എന്നാൽ, ഈ ആവശ്യം ഉന്നയിച്ച് സ്ത്രീകൾ റോഡിലിറങ്ങി പ്രതിഷേധം തുടങ്ങിയാലോ…
മദ്ധ്യപ്രദേശിലെ ഇൻഡോറിലുള്ള ഒരു കൂട്ടം സ്ത്രീകളാണ് ഇത്തരത്തിൽ താടിക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്. താടിയുള്ള പുരുഷന്മാരെ വേണ്ടെന്നും ക്ലീൻ ഷേവ് ചെയ്ത കാമുകന്മാരെ വേണമെന്നും ആവശ്യപ്പെട്ടാണ് സ്ത്രീകൾ തെരുവിലിറങ്ങിയത്. ഡ്യൂപ്ലിക്കേറ്റ് താടിയും വച്ച് പ്ലക്കാർഡും പിടിച്ചാണ് ഇവരെല്ലാം പ്രതിഷേധത്തിനിറങ്ങിയത്.
താടി കളഞ്ഞില്ലെങ്കിൽ പ്രണയമില്ല, താടിയില്ലാത്ത കാമുകനെ വേണം എന്നിങ്ങനെയുള്ള വാചകങ്ങൾ പ്ലക്കാർഡിൽ എഴുതിയിരിക്കുന്നത് കാണാം. സംഭവത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. നാൽപ്പതിനായിരത്തിലധികം പേരാണ് ഇത് സംബന്ധിച്ച് ഇൻസ്റ്റഗ്രാമിൽ വന്ന ചിത്രങ്ങൾ ലൈക്ക് ചെയ്തിരിക്കുന്നത്. നിരവധി പേർ രസകരമായ കമന്റുകളും ചെയ്തിട്ടുണ്ട്.
Discussion about this post