പലതരത്തിലുള്ള ഓംലറ്റുകള്‍ ഇപ്പോള്‍ നിലവിലുണ്ട്. എന്നാല്‍ ഭക്ഷണപ്രേമികളുടെ സങ്കല്‍പ്പത്തില്‍ പോലും കടന്നുവരാത്ത ഒരു രീതിയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
കൊല്‍ക്കത്തയിലെ ഒരു തെരുവ് ഭക്ഷണശാലയിലാണ് ഇത്തരത്തിലുള്ള ഓംലെറ്റ് ഒരുക്കുന്നത്. ഓംലെറ്റ് ഉണ്ടാക്കാന്‍ കൂടെ ഒഴിക്കുന്നത് ഫാന്റയാണ്. തട്ടുകട നടത്തുന്നയാള്‍ ആദ്യം പാത്രത്തിലേക്ക് ഒരു ബോട്ടില്‍ ഫാന്റ ഒഴിക്കുന്നതും. തുടര്‍ന്ന് മുട്ട പൊട്ടിച്ച് ഒഴിക്കുന്നതുമാണ് വീഡിയോയില്‍ ഉള്ളത്. പിന്നീട് നന്നായി ഇളക്കിയ ശേഷം, സാധാരണ അത്‌പോലെ തക്കാളിയും സവാളയും ഇടും.
എന്തായാലും നിരവധി പേരാണ് ഇതിനെതിരെ ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത് ഇങ്ങനെ ഉണ്ടാക്കി കഴിച്ചാല്‍ കാന്‍സര്‍ ഓട്ടോ പിടിച്ച് വരുമെന്നാണ് ഒരു കമന്റ്. ഈ വീഡിയോ കണ്ടാല്‍ പിന്നെ പുറത്തുനിന്ന് ഭക്ഷണമേ കഴിക്കില്ലെന്ന് വേറൊരു കൂട്ടര്‍ പറയുന്നത്.
ഓംലെറ്റില്‍ ഫാന്റ കലക്കിയുള പരീക്ഷണം ഇന്റര്‍നെറ്റില്‍ വൈറലാകുന്നത്. സൂറത്തിലെ ഒരു കച്ചവടക്കാരന്റെ ഫാന്റ ഫ്രൈ എന്ന ഒരു പരീക്ഷണം അടുത്തിടെ വന്‍ ഹിറ്റായിരുന്നു. ഓംലെറ്റില്‍ ഫാന്റ മിക്‌സ് ചെയ്ത്, കൂടെ മറ്റ് കുറച്ച് കറിക്കൂട്ടുകള്‍ കൂടി ഉള്‍പ്പെടുത്തിയ ഈ വിഭവത്തിന് 250 രൂപയാണ് വില. ഇതൊക്കെ നിരോധിക്കണമെന്നാണ് പലരും കമന്റ് ചെയ്യുന്നത്.
View this post on Instagram
Discussion about this post